സംസ്‌ഥാനത്ത് 2 ജില്ലകളിൽ ഓറഞ്ച് അലർട്; മൽസ്യ ബന്ധനത്തിന് വിലക്ക്

By Team Member, Malabar News
Heavy Rain In Kerala
Rep. Image
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്നും വ്യാപക മഴക്ക് സാധ്യതയുണ്ടെന്ന് വ്യക്‌തമാക്കി കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. ഇതേ തുടർന്ന് 2 ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട് പ്രഖ്യാപിച്ചിട്ടുണ്ട്. കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിൽ ആണ് ഓറഞ്ച് അലർട്.

കൂടാതെ തിരുവനന്തപുരം, കൊല്ലം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട് പ്രഖ്യാപിച്ചിരിക്കുന്നത്. കൂടാതെ സംസ്‌ഥാനത്ത് നാളെയും ഒറ്റപ്പെട്ട ശക്‌തമായതോ അതിശക്‌തമായതോ ആയ മഴയുണ്ടാകുമെന്ന് കാലാവസ്‌ഥാ കേന്ദ്രം വ്യക്‌തമാക്കിയിട്ടുണ്ട്‌.

മഴക്കൊപ്പം തന്നെ ശക്‌തമായ കാറ്റിനും സാധ്യതയുണ്ടെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ കേരള-ലക്ഷദ്വീപ്-കർണാടക തീരങ്ങളിൽ നിന്നും മൽസ്യ ബന്ധനത്തിന് നിലവിൽ വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. ഒപ്പം തന്നെ കടൽ പ്രക്ഷുബ്‌ധമാകാൻ സാധ്യത ഉള്ളതിനാൽ തീരപ്രദേശങ്ങളിൽ താമസിക്കുന്ന ആളുകൾ ജാഗ്രത പാലിക്കണമെന്നും അധികൃതർ വ്യക്‌തമാക്കിയിട്ടുണ്ട്‌.

Read also: പാണമ്പ്രയിൽ യുവതികളെ മർദ്ദിച്ച കേസ്; പ്രതിയുടെ മുൻ‌കൂർ ജാമ്യാപേക്ഷ കോടതി ഇന്ന് വീണ്ടും പരിഗണിക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE