കനത്ത മഴക്ക് സാധ്യത; അഞ്ച് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

By Team Member, Malabar News
Malabarnews_heavy rain in kerala
Representational image
Ajwa Travels

തിരുവനന്തപുരം : സംസ്‌ഥാനത്ത് ഇന്നും ഒറ്റപ്പെട്ട കനത്ത മഴക്ക് സാധ്യതയെന്ന് കാലാവസ്‌ഥ നിരീക്ഷണ കേന്ദ്രം. ശക്‌തമായ മഴയെ തുടര്‍ന്ന് കേരളത്തില്‍ അഞ്ച് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

ആന്‍ഡമാന്‍ കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം ബംഗാള്‍ ഉള്‍ക്കടലില്‍ പ്രവേശിച്ച് ശക്‌തി പ്രാപിക്കുന്നതിനാലാണ് ഇന്ന് കേരളത്തില്‍ കനത്ത മഴക്ക് സാധ്യതയുള്ളത്. നാളെ വൈകുന്നേരത്തോടെ വടക്ക് പടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ച് വടക്കന്‍ ആന്ധ്രാപ്രദേശിന്റെയും തെക്കന്‍ ഒഡീഷയുടെയും തീരത്ത് പ്രവേശിക്കാന്‍ സാധ്യതയുണ്ട്. അതിനാല്‍ തന്നെ ആന്ധ്രാ, തെലങ്കാന, ഒഡീഷ, ബംഗാള്‍ എന്നിവിടങ്ങളിലും ശക്‌തമായ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്‌ഥ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.

കേരളത്തില്‍ നാളെയും ശക്‌തമായ മഴ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്. അതിനാല്‍ നാളെയും അഞ്ചു ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ശക്‌തമായ മഴക്ക് സാധ്യതയുണ്ടെങ്കിലും കേരള തീരത്ത് മല്‍സ്യ ബന്ധനത്തിന് തടസമില്ല.

Read also : അബ്‌ദുള്ളകുട്ടിയുടെ കാറില്‍ ലോറി ഇടിച്ച സംഭവം; സ്വാഭാവിക അപകടമെന്ന് പോലീസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE