കനത്ത മഴ; അട്ടപ്പാടിയിലും, നെല്ലിയാമ്പതിയിലും മണ്ണിടിച്ചിൽ

By Staff Reporter, Malabar News
attappady-nelliyampathy-landslide
Ajwa Travels

പാലക്കാട്: കനത്ത മഴയെ തുടർന്ന് അട്ടപ്പാടിയിലും നെല്ലിയാമ്പതിയിലും മണ്ണിടിച്ചിൽ. രണ്ടിടത്തും റോഡ് ഗതാഗതം പൂർണമായും തടസപ്പെട്ടു. അട്ടപ്പാടിയിൽ കാരറ-ഗൂളിക്കടവ് റോഡിലേക്കാണ് മണ്ണിടിഞ്ഞു വീണത്. ഇതുവഴിയുള്ള ഗതാഗതം തടസപ്പെട്ടു. ഇവിടെ നാട്ടുകാർ എത്തി മണ്ണ് നീക്കുകയാണ്.

നെല്ലിയാമ്പതിയിൽ കുണ്ടറചോലക്ക് സമീപമാണ് മണ്ണിടിച്ചിൽ ഉണ്ടായത്. ശക്‌തമായ കാറ്റിലും മഴയിലുമാണ് റോഡിലേക്ക് മണ്ണിടിഞ്ഞു വീണത്. നെല്ലിയാമ്പതിയിൽ പലയിടത്തും റോഡ് ഗതാഗതം തടസപ്പെട്ടു. ജില്ലയിൽ കനത്ത മഴയാണ് പെയ്യുന്നത്. ഇന്ന് ജില്ലയിൽ യെല്ലോ അലർട് പ്രഖ്യാപിച്ചിരുന്നു. നാളെ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

Read Also: പൊതുജനത്തോട് എങ്ങനെ പെരുമാറണമെന്ന് പോലീസിന് ഇപ്പോഴും അറിയില്ല; ഹൈക്കോടതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE