ഇന്നത്തെ റെഡ് അലർട് പിൻവലിച്ചു; ഒമ്പത് ജില്ലകളിൽ ഓറഞ്ച് അലർട്

By News Desk, Malabar News
Ajwa Travels

തിരുവനന്തപുരം: മൂന്ന് ജില്ലകളിൽ ഇന്ന് പ്രഖ്യാപിച്ചിരുന്ന റെഡ് അലർട് പിൻവലിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലെ അലർട്ടാണ് പിൻവലിച്ചത്. തിരുവനന്തപുരത്ത് യെല്ലോ അലർട് പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴ മുതൽ വയനാട് വരെ ഒമ്പത് ജില്ലകളിൽ ഓറഞ്ച് അലർട് പ്രഖ്യാപിച്ചിട്ടുണ്ട്.

ഇന്നത്തെ അലർട്ടിൽ മാത്രമാണ് മാറ്റം വരുത്തിയിട്ടുള്ളത്. അറബിക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദം അടുത്ത 12 മണിക്കൂറിനുള്ളിൽ തീവ്ര ന്യൂനമർദ്ദമായി മാറാനാണ് സാധ്യത. മധ്യ കേരളം മുതൽ വടക്കൻ കേരളം വരെയാണ് ന്യൂനമർദ്ദത്തിന്റെ സ്വാധീനം കൂടുതൽ അനുഭവപ്പെടുക.

അടുത്ത 3 മണിക്കൂറിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, മലപ്പുറം എന്നീ ജില്ലകളിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും ഇടിമിന്നലോട് കൂടിയ മഴയ്‌ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്‌ഥ വകുപ്പ് അറിയിക്കുന്നു.

16 ആം തീയതിയോടെ ന്യൂനമർദ്ദം ചുഴലിക്കാറ്റാകുമെന്നാണ് പ്രവചിക്കുന്നത്. കേരളത്തിന്റെ തീരത്ത് നിന്ന് 500 കിലോമീറ്ററിനും 1000 കിലോമീറ്ററിനും ഇടയിലാണ് ഇപ്പോൾ ന്യൂനമർദ്ദം. ഇന്ന് വൈകിട്ടോടെ ന്യൂനമർദ്ദത്തിന്റെ സഞ്ചാര പാതയിൽ വ്യക്‌തത വരും. നിലവിലെ കണക്ക് കൂട്ടലനുസരിച്ച് ഗുജറാത്ത് തീരത്ത് കരതൊടാനാണ് സാധ്യത.

Also Read: ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനായി വീണ്ടും രമേഷ് പവാർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE