വടക്കൻ കേരളത്തിൽ ഇന്ന് മഴ കനക്കും; 2 ജില്ലകളിൽ ഓറഞ്ച് അലർട്

By Team Member, Malabar News
Heavy rain in Kerala
Ajwa Travels

തിരുവനന്തപുരം : സംസ്‌ഥാനത്ത് ഇന്നും ശക്‌തമായ മഴ തുടരാൻ സാധ്യതയെന്ന് വ്യക്‌തമാക്കി കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. വടക്കൻ കേരളത്തിലാണ് ഇന്ന് മഴ കൂടുതൽ ശക്‌തമാകാൻ സാധ്യത. ഇതേ തുടർന്ന് വടക്കൻ ജില്ലകളിൽ കർശന ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. കനത്ത മഴ തുടരാൻ സാധ്യതയുള്ള സാഹചര്യത്തിൽ 2 ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട് പ്രഖ്യാപിച്ചു. കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലർട് ഏർപ്പെടുത്തിയിട്ടുള്ളത്.

അതേസമയം തന്നെ മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിൽ ഇന്ന് യെല്ലോ അലർട് പ്രഖ്യാപിച്ചു. മഴക്കൊപ്പം തന്നെ ശക്‌തമായ കാറ്റിനും, ഇടിമിന്നലിനും സാധ്യതയുണ്ടെന്നാണ് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം വ്യക്‌തമാക്കുന്നത്‌. വരും ദിവസങ്ങളിലും മഴ തുടരാൻ സാധ്യതയുണ്ടെന്നാണ് കേന്ദ്രം അറിയിക്കുന്നത്. ഈ സാഹചര്യത്തിൽ നാളെ 8 ജില്ലകൾക്കും, തിങ്കളാഴ്‌ച 12 ജില്ലകൾക്കും മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

മഴ കനക്കുന്ന സാഹചര്യത്തിൽ പൊതു ജനങ്ങളും, സർക്കാർ സംവിധാനങ്ങളും കർശന ജാഗ്രത പാലിക്കണമെന്ന് സംസ്‌ഥാന ദുരന്തനിവാരണ അതോറിറ്റി വ്യക്‌തമാക്കി. കൂടാതെ കേരള തീരത്ത് ഉയർന്ന തിരമാലക്കും കാറ്റിനും സാധ്യതയുള്ളതിനാൽ തീരപ്രദേശങ്ങളിൽ താമസിക്കുന്ന ആളുകൾ കർശന ജാഗ്രത പുലർത്തണമെന്നും, കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ നിന്നും മൽസ്യ ബന്ധനത്തിന് പോകരുതെന്നും അധികൃതർ നിർദ്ദേശം നൽകി.

Read also : ആർടിപിസിആറിൽ ഇളവ്; രണ്ട് ഡോസ് വാക്‌സിൻ എടുത്തവർക്ക് ഇനി നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണ്ട

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE