ആർടിപിസിആറിൽ ഇളവ്; രണ്ട് ഡോസ് വാക്‌സിൻ എടുത്തവർക്ക് ഇനി നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണ്ട

By News Desk, Malabar News
Ajwa Travels

തിരുവനന്തപുരം: രണ്ട് ഡോസ് വാക്‌സിൻ എടുത്തവർക്ക് ഇനി ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണ്ട. പകരം വാക്‌സിനേഷൻ സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ മതി. ഇതര സംസ്‌ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് വരുന്നവർക്കും ഈ ഇളവ് ബാധകമാണ്.

ഇതര സംസ്‌ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്കുള്ള പ്രവേശനം, വിവിധ പരീക്ഷകൾ തുടങ്ങി നിരവധി കാര്യങ്ങൾക്ക് നിലവിൽ ആർടിപിസിആർ നെഗറ്റീവ് ആണെന്ന് തെളിയിക്കുന്ന പരിശോധനാ ഫലം നിർബന്ധമായിരുന്നു. അതേസമയം, വാക്‌സിനെടുത്തവർക്ക് രോഗലക്ഷണങ്ങളുണ്ടെങ്കിൽ ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് നിർബന്ധമാണ്.

വാക്‌സിനേഷൻ പൂർത്തീകരിച്ചവർക്ക് നിബന്ധനകളിൽ ഇളവ് വേണമെന്ന് ഇതര സംസ്‌ഥാനങ്ങളിലെ മലയാളികളിൽ നിന്നുൾപ്പടെ ആവശ്യമുയർന്നിരുന്നു. ഇതും ടൂറിസം കേന്ദ്രങ്ങൾ തുറക്കുന്ന സാഹചര്യവുമെല്ലാം പരിഗണിച്ചാണ് സർക്കാർ പരിശോധനയിൽ ഇളവ് നൽകിയിരിക്കുന്നത്. മുംബൈ ഉൾപ്പടെ മറ്റ് സ്‌ഥലങ്ങളിലും സമാന ഇളവ് നൽകി തുടങ്ങിയിട്ടുണ്ട്.

Also Read: ‘വൻ പദ്ധതികൾ വരും’; കേരളത്തെ ഉത്തരവാദിത്ത നിക്ഷേപ കേന്ദ്രമാക്കുമെന്ന് പി രാജീവ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE