നാളെ മുതൽ സംസ്‌ഥാനത്ത് ശക്‌തമായ മഴയ്‌ക്ക് സാധ്യത; കാലാവസ്‌ഥാ വകുപ്പ്

By News Desk, Malabar News
Rain_Kerala
Representational Image
Ajwa Travels

തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ തമിഴ്‌നാട് തീരത്തിനടുത്ത് ചക്രവാതചുഴി രൂപപ്പെടാൻ സാധ്യതയുണ്ടെന്നും അതിനാൽ നാളെ മുതൽ സംസ്‌ഥാനത്ത് ശക്‌തമായ മഴ ലഭിച്ചേക്കാമെന്ന് കേന്ദ്ര കാലാവസ്‌ഥാ വകുപ്പ്. ഉച്ചയ്‌ക്ക് രണ്ട് മുതൽ രാത്രി 10 വരെ ഇടിമിന്നലോടുകൂടിയ മഴയ്‌ക്കാണ് സാധ്യത. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, ഇടുക്കി ജില്ലകളിൽ നാളെ യെല്ലോ അലർട് പ്രഖ്യാപിച്ചു. ശനി, ഞായർ ദിവസങ്ങളിൽ എട്ട് ജില്ലകളിലും തിങ്കളാഴ്‌ച ഏഴ് ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്.

പൊതുജനങ്ങൾ വീടിനു പുറത്തിറങ്ങുമ്പോൾ ജാഗ്രത പാലിക്കണം. മേഘാവൃതമായ അന്തരീക്ഷമുള്ള സമയത്ത് കുട്ടികളെ പുറത്തുവിടരുത്. ഇടിമിന്നൽ സമയത്ത് ടെറസിലോ മരച്ചുവട്ടിലോ നിൽക്കരുത്. ഇടിമിന്നലുള്ള സമയത്ത് യാത്ര പരമാവധി ഒഴിവാക്കണമെന്നും കാലാവസ്‌ഥാ വകുപ്പിന്റെ നിർദ്ദേശത്തിൽ പറയുന്നു.

Also Read: നെഹ്‌റു ട്രോഫി വള്ളംകളി; മാനദണ്ഡങ്ങൾ പാലിച്ച് നടത്താൻ ആലോചന

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE