കോവിഡ്; സംസ്ഥാനത്ത് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് കുതിച്ചുയരുന്നു

By Staff Reporter, Malabar News
kerala image_malabar news
Representational Image
Ajwa Travels

തിരുവനന്തപുരം: ജില്ലകളിലെ ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് കുതിച്ചുയരുന്നതായി റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ആഴ്‌ചയില്‍ ഏറ്റവും കൂടുതല്‍ ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് മലപ്പുറത്താണ്.

ആരോഗ്യവകുപ്പിന്റെ പ്രതിവാര റിപ്പോര്‍ട്ടിലെ കണക്കുകള്‍ അനുസരിച്ച് ടെസ്റ്റ് പോസിറ്റീവിറ്റി മലപ്പുറം 22.7%, തിരുവനന്തപുരം 18.3 %, കാസര്‍കോട് 18.4 %, കൊല്ലം 16.4 % എന്നിങ്ങനെയാണ്. കേസുകള്‍ ഇരട്ടിക്കുന്ന ഇടവേള കുറഞ്ഞതായും ആരോഗ്യവകുപ്പിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നു.

ദശലക്ഷം പേരിലെ കോവിഡ് ബാധ തിരുവനന്തപുരത്ത് 1691 ആയി. കൂടാതെ ആലപ്പുഴയില്‍ ദശലക്ഷം പേരിലെ രോഗികള്‍ 1236 ആയും ഉയര്‍ന്നു.

അതേസമയം സംസ്ഥാനത്ത് കോവിഡ് രോഗികളുടെ ഏറ്റവുമുയര്‍ന്ന പ്രതിദിന വര്‍ധനവാണ് ബുധനാഴ്‌ച രേഖപ്പെടുത്തിയത്. 8830 പേര്‍ക്കാണ് സംസ്ഥാനത്ത് ബുധനാഴ്‌ച രോഗ ബാധ സ്ഥിരീകരിച്ചത്. ഇതില്‍ ആരോഗ്യപ്രവര്‍ത്തകര്‍ ഉള്‍പ്പടെ 8002 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം പകര്‍ന്നത്. സംസ്ഥാനത്ത് സെപ്തംബറില്‍ മാത്രം 1,20,721 പുതിയ രോഗികളാണ് ഉണ്ടായതെന്നാണ് ആരോഗ്യ വകുപ്പിന്റെ കണക്കുകള്‍.

Read Also: കേരളത്തില്‍ തിരിച്ചറിയാത്ത രോഗബാധിതര്‍ കൂടുതൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE