ഷഹീന്‍ ബാഗ് ദാദിയുടെ  ചിത്രം പങ്കുവച്ച് ഹോളിവുഡ് നടി ഗാല്‍ ഗാഡോട്ട്

By Syndicated , Malabar News
wonder-woman-1984
Ajwa Travels

2020ല്‍ തന്നെ സ്വാധീനിച്ച വനിതകളില്‍ ഷഹീന്‍ ബാഗ് സമരനായിക ബില്‍കീസ് ബാനുവുമുണ്ടെന്ന് ഹോളിവുഡ് നടി ഗാല്‍ ഗാഡോട്ട്. തന്റെ  ഇൻസ്‌റ്റഗ്രാം അക്കൗണ്ടിലൂടെ ബില്‍കീസ് ബാനുവിന്റെ ചിത്രം പങ്കുവച്ചുകൊണ്ടാണ് നടിയുടെ പ്രസ്‌താവന. പോയ വര്‍ഷം തന്നെ സ്വാധീനിച്ച 10 സ്‍ത്രീകളിലൊന്നായാണ്  ഗാല്‍ ഗാഡോട്ട് ഷഹീന്‍ ബാഗ് ദാദിയെ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

2020നോട് വിടപറയുമ്പോള്‍ എന്റെ വണ്ടര്‍ വുമണ്‍ ആയി കുടുംബത്തിലുള്ളവരും നേരിട്ട് പരിചയമുള്ളവരും മുതല്‍ ഇതുവരെ നേരിട്ട് കണ്ടിട്ടില്ലാത്ത, എന്നാല്‍ തനിക്ക് പ്രചോദനം തന്ന സ്‍ത്രീകളുടെയും ചിത്രങ്ങള്‍ പങ്കുവെക്കുന്നു. ഇവരെ ഭാവിയില്‍ കണ്ടുമുട്ടണമെന്ന് ആഗ്രഹിക്കുന്നു’- ഗാഡോട്ട് കുറിച്ചു. ന്യൂസീലന്റ് പ്രധാനമന്ത്രി ജസീന്ത ആര്‍ഡെന്‍, വണ്ടര്‍ വുമണ്‍ സംവിധായിക പാറ്റി ജെന്‍കിസ്, യുഎസ് വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട കമല ഹാരിസ്, ഫൈസര്‍ വാക്‌സിന്‍ ഗവേഷണത്തിന് നേതൃത്വം നല്‍കിയ കാതറിന്‍ ജാന്‍സണ്‍ എന്നിവരും പട്ടികയിലുണ്ട്.

 

View this post on Instagram

 

A post shared by Gal Gadot (@gal_gadot)

കഴിഞ്ഞ ഡിസംബറിലാണ് ഗാല്‍ ഗാഡോട്ടിന്റെ വണ്ടര്‍ വുമണ്‍ 1984 റിലീസായത്. 2017ല്‍ പുറത്തിറങ്ങിയ ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് ഇത്. ചിത്രത്തിന്റെ മൂന്നാം ഭാഗത്തിന്റെ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയിട്ടുണ്ട്.

Read also: രാജ്യാന്തര പുരസ്‌കാര മികവിൽ ഫസ്‌റ്റ് ക്ളാപ്പിന്റെ ‘പുള്ള്’; ഷിംല ചലച്ചിത്രമേളയിലെ മികച്ച ഇന്ത്യന്‍ സിനിമ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE