പ്രണവ്-വിനീത് ശ്രീനിവാസൻ കൂട്ടുകെട്ടിൽ ‘ഹൃദയം’; ചെന്നൈ ഷെഡ്യൂൾ പൂർത്തിയായി

By Team Member, Malabar News
hridhayam
Representational image
Ajwa Travels

പ്രണവ് മോഹൻലാലിനെ നായകനാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ഹൃദയം’. ചിത്രത്തിന്റെ ചെന്നൈ ഷെഡ്യൂൾ പൂർത്തിയായ വാർത്തകളാണ് ഇപ്പോൾ പുറത്തു വരുന്നത്. സംവിധായകൻ വിനീത് ശ്രീനിവാസൻ തന്നെയാണ് ഇക്കാര്യം തന്റെ സോഷ്യൽമീഡിയ അക്കൗണ്ടിലൂടെ വെളിപ്പെടുത്തിയത്. ഇതോടെ സിനിമയുടെ ഭൂരിഭാഗം ചിത്രീകരണവും പൂർത്തിയായെന്നും, ബാക്കിയുള്ളവ മാർച്ചിൽ പൂർത്തിയാക്കുമെന്നും അണിയറപ്രവർത്തകർ വ്യക്‌തമാക്കി.

പ്രണവിനൊപ്പം കല്യാണി പ്രിയദർശൻ, ദർശന രാജേന്ദ്രൻ എന്നിവരാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നത്. വിനീതും പ്രണവും ആദ്യമായി ഒരുമിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ഹൃദയത്തിനുണ്ട്. ഒരു സംവിധായകന്‍ എന്ന നിലയില്‍ പ്രണവ് മോഹന്‍ലാലിനൊപ്പം സിനിമ ചെയ്യാന്‍ വളരെ എളുപ്പമായിരുന്നു എന്ന് വിനീത് നേരത്തെ തന്നെ വ്യക്‌തമാക്കിയിരുന്നു.

കഴിഞ്ഞ വർഷമാണ് ഹൃദയത്തിന്റെ ചിത്രീകരണം ആരംഭിച്ചത്. എന്നാൽ കോവിഡ് വ്യാപനം രൂക്ഷമായതും, ലോക്ക്ഡൗൺ ഏർപ്പെടുത്തിയതും ചിത്രീകരണം നീണ്ടുപോയതിന് കാരണമായി. തുടർന്ന് അടുത്തിടെയാണ് ചിത്രീകരണം വീണ്ടും പുനഃരാരംഭിച്ചത്.

Read also : ഗ്രെറ്റ തൻബെർഗിന്റെ ടൂൾകിറ്റ്; കേസിൽ ആദ്യ അറസ്‌റ്റ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE