ഗ്രെറ്റ തൻബെർഗിന്റെ ടൂൾകിറ്റ്; കേസിൽ ആദ്യ അറസ്‌റ്റ്

By Syndicated , Malabar News
Greta Thunberg
Ajwa Travels

ന്യൂഡെല്‍ഹി: അന്താരാഷ്‌ട്ര പരിസ്‌ഥിതി പ്രവര്‍ത്തക ഗ്രെറ്റ തൻബെർഗുമായി ബന്ധപ്പെട്ട ‘ടൂള്‍ കിറ്റ്’ കേസിൽ ഒരാൾ അറസ്‌റ്റിൽ. 21 വയസുകാരിയായ ദിഷ രവിയാണ് അറസ്‌റ്റിലായത്. യുവ പരിസ്‌ഥിതി പ്രവര്‍ത്തകയാണ് ദിഷ രവി. ബെംഗളുരുവിലെ വസതിയിൽ വെച്ചാണ് ഇവരെ കസ്‌റ്റഡിയിലെടുത്തത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

ഡെൽഹി പോലീസാണ് അറസ്‌റ്റ് ചെയ്‌തത്‌. ഇവരെ ബെംഗളുരുവില്‍ നിന്നും ഡെൽഹിയിലേക്ക് കൊണ്ടുവരികയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഗ്രെറ്റ പങ്കുവച്ച ടൂൾകിറ്റ് എഡിറ്റ് ചെയ്യുകയും കൂടുതൽ വിവരങ്ങൾ കൂട്ടിച്ചേർക്കുകയും ചെയ്‌തു എന്നാണ് ദിഷക്കെതിരെ ഡെൽഹി പോലീസിന്റെ ആരോപണം.

Read also: ആന്ധ്രയിലെ കുര്‍നൂലില്‍ വാഹനാപകടം; 14 മരണം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE