ആന്ധ്രയിലെ കുര്‍നൂലില്‍ വാഹനാപകടം; 14 മരണം

By Syndicated , Malabar News
accident in andra pradesh
Ajwa Travels

ഹൈദരാബാദ്: ആന്ധ്രാപ്രദേശിലെ കുര്‍നൂലില്‍ പുലർച്ചെ മിനിവാനും ട്രക്കും കൂട്ടിയിടിച്ചുണ്ടായ വാഹനാപകടത്തിൽ 14 പേര്‍ മരിച്ചു. നാല് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. കുര്‍നൂല്‍ ജില്ലയിലെ മദര്‍പുരം വില്ലേജിൽ ദേശീയപാത 44ല്‍ ഞായറാഴ്‌ച രാവിലെയാണ് അപകടം ഉണ്ടായത്. ചിറ്റൂര്‍ ജില്ലയിലെ മദനപ്പള്ളിയില്‍ നിന്നും രാജസ്‌ഥാനിലെ അജ്‌മീറിലേക്ക് പോയ തീര്‍ഥാടക സംഘമാണ് അപകടത്തില്‍ പെട്ടതെന്ന് പൊലീസ് പറഞ്ഞു.

തീര്‍ഥാടകര്‍ സഞ്ചരിച്ച മിനിവാന്‍ നിയന്ത്രണം വിട്ട് റോഡിലെ ഡിവൈഡറിൽ പാഞ്ഞു കയറുകയും ശേഷം എതിര്‍ദിശയില്‍ നിന്ന് വന്ന ട്രക്കില്‍ ഇടിക്കുകയുമാണ് ഉണ്ടായത്. എട്ട് സ്‍ത്രീകളും ഒരു കുഞ്ഞുമടക്കം അഞ്ച് പുരുഷന്‍മാരും സംഭവ സ്‌ഥലത്ത് വെച്ച് മരിച്ചു. പരിക്കേറ്റവരെ പൊലീസും നാട്ടുകാരും ചേര്‍ന്ന് സമീപത്തെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ നില ഗുരുതരമാണെന്ന് ഡോക്‌ടര്‍മാര്‍ അറിയിച്ചു.

മിനിവാന്‍ ഡ്രൈവര്‍ ഉറങ്ങിപ്പോയതോ ടയര്‍ പൊട്ടിയതോ ആകാം അപകടത്തിന് കാരണം എന്നാണ് പോലീസ് നിഗമനം.

Read also: ഉത്തരാഖണ്ഡ് അപകടം; രക്ഷാപ്രവർത്തനം എട്ടാം ദിവസം, തിരച്ചിൽ തുടരുന്നു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE