രാജ്യത്തെ കോവിഡ് രോഗമുക്തി 3.61 മടങ്ങ്; ശുഭ പ്രതീക്ഷ

By News Desk, Malabar News
Covid kerala Report_2020 Aug 24
Representational Image
Ajwa Travels

ന്യൂഡല്‍ഹി : രാജ്യത്ത് കോവിഡ് രോഗമുക്തി നേടിയവരുടെ നിരക്ക് 77 ശതമാനമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. രോഗമുക്തി നേടുന്നവരുടെ നിരക്കില്‍ വന്‍ വര്‍ധനയാണ് ഉണ്ടാകുന്നതെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. കഴിഞ്ഞ 24 മണിക്കൂറിനിടെ 65,081 പേര്‍ക്കാണ് കോവിഡ് ഭേദമായത്. ഇതോടെ രാജ്യത്താകെ രോഗമുക്തി നേടിയവരുടെ എണ്ണം 27,39,882 ആയി.

രാജ്യത്തു കോവിഡ് ബാധിക്കുന്നവരുടെ 3.61 മടങ്ങു പേരാണ് രോഗമുക്തി നേടുന്നത്. ജൂലൈ ഒന്നു മുതല്‍ ഒരാഴ്ച വരെയുള്ള കാലയളവില്‍ രോഗമുക്തി നേടിയിരുന്നത് 15000- ത്തോളം ആളുകളായിരുന്നു. എന്നാല്‍, കഴിഞ്ഞയാഴ്ച ഇത് 62,000 ആയി ഉയര്‍ന്നതായി കേന്ദ്ര സര്‍ക്കാരിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. ഓരോ ദിവസവും രോഗമുക്തി നേടിയവരുടെ എണ്ണത്തില്‍ വര്‍ധനവുണ്ടാകുന്നത് രാജ്യത്തിനു ശുഭ പ്രതീക്ഷയുടെ സൂചനയാണ്. ഇപ്പോള്‍ രാജ്യത്ത് കോവിഡ് ബാധിച്ചു ചികിത്സയിലുള്ളത് 7,85,996 പേരാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE