ജാർഖണ്ഡിൽ ഐഇഡി സ്‌ഫോടനം; രണ്ട് ജവാൻമാർക്ക് പരിക്കേറ്റു

By News Bureau, Malabar News
blast-Jharkhand
Representational Image
Ajwa Travels

ലോഹർദാഗ: ജാർഖണ്ഡിലെ ലോഹർദാഗ ജില്ലയിൽ ഐഇഡി സ്‌ഫോടനം. തീവ്രവാദ ബാധിത പ്രദേശമായ ബുൾബുൾ- പെഷ്രാർ മേഖലയിലാണ് സ്ഫോടനം നടന്നത്. സ്‌ഫോടനത്തിൽ കോബ്രാ ബറ്റാലിയനിലെ രണ്ട് ജവാൻമാർക്ക് ഗുരുതരമായി പരുക്കേറ്റു.

കോബ്രാ ജവാൻമാരായ ദിലീപ് കുമാർ, നാരായൺ ദാസ് എന്നിവർക്കാണ് പരുക്കേറ്റത്. ഇവരെ വിമാനമാർഗം റാഞ്ചിയിലേക്ക് മാറ്റിയതായി പോലീസ് അറിയിച്ചു.

ബുൾബുൾ- പെഷ്രാർ മേഖലയിൽ സിആർപിഎഫിന്റെ പ്രത്യേക ഓപറേഷൻ യൂണിറ്റായ കോബ്രയും ജാർഖണ്ഡ് പോലീസും സംയുക്‌തമായി തീവ്രവാദ വിരുദ്ധ പ്രവർത്തനം നടത്തിയിരുന്നു. ഇതിനിടെയാണ് സ്‌ഫോടനം നടന്നത്.

അതേസമയം മേഖലയിൽ കഴിഞ്ഞ കുറച്ച് മാസങ്ങളായിതീവ്രവാദ പ്രവർത്തനങ്ങൾ വർധിച്ചതായി പ്രദേശവാസികൾ പറയുന്നു. ജില്ലയിലെ വിമതരെ പിടികൂടാനുള്ള തിരച്ചിൽ പുരോഗമിക്കുകയാണ്.

Most Read: ഭിന്നിപ്പിച്ച് കൊള്ളയടിക്കുക എന്നതാണ് കോൺഗ്രസ് നയം; മോദി 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE