കോവിഡ്: മാർഗ നിർദേശങ്ങൾ കൃത്യമായി പാലിച്ചാൽ മൂന്നാം തരംഗം ഒഴിവായേക്കും; എയിംസ് ഡയറക്‌ടർ

By Team Member, Malabar News
Randeep Guleria
രൺദീപ് ഗുലേറിയ
Ajwa Travels

ന്യൂഡെൽഹി : കോവിഡ് മാർഗ നിർദേശങ്ങൾ കൃത്യമായി പാലിക്കുകയും, വാക്‌സിനേഷൻ വേഗത്തിൽ നടപ്പാക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ കോവിഡിന്റെ മൂന്നാം തരംഗം ഉണ്ടാകുന്നത് ഒഴിവാക്കാൻ സാധിച്ചേക്കുമെന്ന് വ്യക്‌തമാക്കി എയിംസ് ഡയറക്‌ടർ രൺദീപ് ഗുലേറിയ. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ജനങ്ങൾ എങ്ങനെ സഹകരിക്കുന്നു എന്നതിന് അനുസരിച്ചായിരിക്കും ഇത് നിശ്‌ചയിക്കപ്പെടുക എന്നും അദ്ദേഹം പറഞ്ഞു.

രോഗവ്യാപനം ഒഴിവാക്കുന്നതിനായി ആളുകൾ കൂടുതൽ ജാഗ്രത പാലിക്കുകയും, വാക്‌സിനേഷൻ നടപടികളോട് സഹകരിച്ച് അവ എത്രയും വേഗം പൂർത്തിയാക്കുകയും ചെയ്‌താൽ മൂന്നാം തരംഗം ഒഴിവാക്കാനായേക്കും. രാജ്യത്ത് ചില സ്‌ഥലങ്ങളിൽ ഇപ്പോഴും ടിപിആർ വളരെ കൂടുതൽ ആണെന്നും, ഇവിടങ്ങളിൽ എത്രയും വേഗം ടിപിആർ കുറക്കണമെന്നും രൺദീപ് ഗുലേറിയ വ്യക്‌തമാക്കി.

രാജ്യത്ത് രണ്ടാം വ്യാപനം കുറയുന്നുണ്ടെങ്കിലും ഇപ്പോഴും 100ഓളം ജില്ലകളിൽ രോഗവ്യാപനം തുടരുകയാണ്. രോഗവ്യാപനം പരമാവധി ഒഴിവാക്കുന്നതിന്റെ ഭാഗമായി സംസ്‌ഥാനങ്ങൾക്ക് 12 കോടി ഡോസ് വാക്‌സിൻ ഈ മാസം നൽകുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ഡോക്‌ടർ ഹർഷ് വർധൻ അറിയിച്ചിരുന്നു. കൂടാതെ നിലവിൽ രാജ്യത്ത് പ്രതിദിനം റിപ്പോർട് ചെയ്യുന്ന കോവിഡ് കേസുകൾ അരലക്ഷത്തിൽ താഴെയാണ്.

Read also : കേരളത്തിൽ നിന്നുള്ളവർക്ക് വീണ്ടും കടുത്ത യാത്രാനിയന്ത്രണം ഏർപ്പെടുത്തി കർണാടക

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE