ലോക്ക്ഡൗണില്‍ ജോലി നഷ്‌ടപ്പെട്ടവര്‍ക്ക് പകുതി ശമ്പളം; പദ്ധതിയുമായി കേന്ദ്രം

By News Desk, Malabar News
MalabarNews_lost job
Ajwa Travels

ന്യൂഡെല്‍ഹി: ലോക്ക്ഡൗണില്‍ ജോലി നഷ്‌ടം ആയവര്‍ക്കായി കേന്ദ്രസര്‍ക്കാരിന്റെ പുതിയ പദ്ധതി വരുന്നു. അടല്‍ ബീമ വ്യക്‌തി കല്യാണ്‍ യോജന എന്ന പേരിലാണ് പുതിയ പദ്ധതി നടപ്പാക്കുന്നത്. ലോക്ക്ഡൗണ്‍ മൂലം ജോലി നഷ്‌ടമായവര്‍ക്ക് മൂന്ന് മാസത്തേക്ക് പകുതി ശമ്പളം നല്‍കുന്നതാണ് കേന്ദ്രത്തിന്റെ പദ്ധതി.

എംപ്ലോയ്‌മെന്റ് സ്‌റ്റേറ്റ് ഇന്‍ഷൂറന്‍സ് കോര്‍പ്പറേഷനാണ് പദ്ധതി നടപ്പാക്കുന്നത്. 44,000 കോടിയാണ് ഇതിനായി ചെലവഴിക്കുക. നിലവില്‍ പദ്ധതിക്ക് വലിയ പ്രതികരണമില്ല. എങ്കിലും പരസ്യങ്ങളിലൂടെ കൂടുതല്‍ പേരില്‍ ഇതേ കുറിച്ച് അവബോധം സൃഷ്‌ടിക്കാനാണ് ശ്രമം. അതിലൂടെ കൂടുതല്‍ പേരിലേക്ക് പദ്ധതി എത്തിക്കാന്‍ കഴിയുമെന്ന് തൊഴില്‍ മന്ത്രാലയത്തിലെ ഉദ്യോഗസ്‌ഥന്‍ പ്രതികരിച്ചു.

Entertainment News: ദൃശ്യം 2 സെറ്റ് നിര്‍മ്മിച്ചത് സംരക്ഷിത പച്ചത്തുരുത്ത് കൈയ്യേറി; നടപടി

കോവിഡിനെ തുടര്‍ന്ന് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച ലോക്ക്ഡൗണില്‍ അന്തര്‍ സംസ്‌ഥാന തൊഴിലാളികള്‍ ഉള്‍പ്പടെ ദുരിതത്തിലായത് സര്‍ക്കാരിന്റെ പ്രതിഛായക്ക് മങ്ങലേല്‍പ്പിച്ചിരുന്നു. ജീവനും ജീവിതവും നഷ്‌ടപ്പെട്ടവരുണ്ട്. ഇതിനെതിരെ വ്യാപക വിമര്‍ശനങ്ങള്‍ ഉയര്‍ന്നിട്ടുള്ള സാഹചര്യത്തില്‍ ആണ് പുതിയ പദ്ധതിയുമായി സര്‍ക്കാര്‍ രംഗത്തെത്തുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE