പട്‌ന: ബിഹാറിൽ വീണ്ടും വിഷമദ്യം കഴിച്ച് മരണം. 4 ജില്ലകളിലായി 17 പേരാണ് വിഷമദ്യം കഴിച്ചതിനെ തുടർന്ന് മരിച്ചത്. മധേപുര, ഭഗൽപുർ, ബങ്ക, മുരളിഗഞ്ച് എന്നീ ജില്ലകളിലാണ് ദുരന്തം ഉണ്ടായത്. മധേപുരയിൽ മൂന്നും ബങ്കയിൽ ഒൻപതും ഭഗൽപുരിൽ നാലും മുരളിഗഞ്ചിൽ ഒരാളുമാണ് മരിച്ചത്.
കഴിഞ്ഞ ഒരാഴ്‌ചക്കിടെ ഭഗൽപുരിൽ 6 പേരും ഗോപാൽഗഞ്ചിൽ 10 പേരും വിഷമദ്യം കഴിച്ചതിനെ തുടർന്ന് മരിച്ചിരുന്നു. കൂടാതെ മാർച്ച് 9ന് സിവാനിലെ ദരോണ്ട പോലീസ് സ്‌റ്റേഷന് കീഴിലുള്ള പക്വാലിയ പഞ്ചായത്തിലെ ധേബാർ ഗ്രാമത്തിൽ 3 പേരെ വിഷമദ്യം കഴിച്ചതിനെ തുടർന്ന് മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. അതിന് പിന്നാലെയാണ് ഇപ്പോൾ 4 ജില്ലകളിലായി 17 പേർ കൂടി വിഷമദ്യം കഴിച്ച് മരിച്ചത്.
Read also: സർവേക്കല്ല് പിഴുതെറിഞ്ഞാൽ കേസ്; നടപടി കടുപ്പിക്കാൻ കെ റെയിൽ