കൽപ്പറ്റ: വയനാട്ടിൽ മാവോയിസ്‌റ്റ് നേതാവ് കീഴടങ്ങി. ഏഴ് വർഷമായി മാവോയിസ്‌റ്റ് സംഘടനയിൽ പ്രവർത്തിച്ചിരുന്ന ലിജേഷ് എന്ന രാമുവാണ് (37) കീഴടങ്ങിയത്. കേരള സർക്കാരിന്റെ കീഴടങ്ങൽ നയപ്രകാരമാണ് ലിജേഷ് ജില്ലാ പോലീസ് സൂപ്രണ്ട് അറവിന്ദ് സുകുമാറിന് മുന്നിൽ കീഴടങ്ങിയതെന്ന് ഐജി അശോക് യാദവ് അറിയിച്ചു.
കബനിദളം ഡെപ്യൂട്ടി കമാൻഡന്റ് ആയിരുന്നു ലിജേഷ്. വയനാട് പുൽപ്പള്ളി അമരക്കുനി സ്വദേശിയായ ലിജേഷ് കേരളത്തിലും കർണാടകയിലും ആന്ധ്രയിലുമാണ് പ്രവർത്തിച്ചിരുന്നത്. കഴിഞ്ഞ മൂന്ന് വർഷമായി പോലീസിന്റെ വിവിധ യൂണിയനുകൾ നടത്തിയ ശ്രമങ്ങളുടെയും ബോധവൽക്കരണങ്ങളുടെയും വിജയം കൂടിയാണിതെന്ന് ഐജി അശോക് യാദവ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
കീഴടങ്ങിയ വ്യക്‌തിയുടെ വിദ്യാഭ്യാസ യോഗ്യതകൾ കൂടി പരിശോധിച്ചു സാമ്പത്തിക സഹായം ഉൾപ്പടെയുള്ള പുനരധിവാസ പദ്ധതി നടപ്പിലാക്കുമെന്നും ഐജി പറഞ്ഞു.
Most Read: ആശങ്കയേറുന്നു; മുല്ലപ്പെരിയാറിൽ പുതിയ ഡാം നിർമിക്കണം, സ്‌റ്റാലിന് കത്ത്