രാജ്യത്തെ കോവിഡ് വ്യാപനം ആശങ്കാജനകം; കേന്ദ്ര ആരോഗ്യമന്ത്രാലയം

By Team Member, Malabar News
Increase In Covid Cases Is Worring Said By Ministry Of Health
Ajwa Travels

ന്യൂഡെൽഹി: രാജ്യത്ത് ഒരിടവേളക്ക് ശേഷം വീണ്ടും കോവിഡ് കേസുകൾ കുത്തനെ ഉയരുന്നത് ആശങ്കാജനകമാണെന്ന് വ്യക്‌തമാക്കി കേന്ദ്ര ആരോഗ്യമന്ത്രാലയം. പ്രതിദിനം രോഗം സ്‌ഥിരീകരിക്കുന്നവരുടെ എണ്ണത്തിൽ വലിയ വർധനയാണ് ഇപ്പോൾ ഉണ്ടാകുന്നത്. രാജ്യത്തെ 28 ജില്ലകളിൽ ഇപ്പോൾ ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് 10 ശതമാനത്തിന് മുകളിലാണ്.

രോഗബാധിതരുടെ എണ്ണം കുത്തനെ ഉയരുന്നതിനാൽ ചികിൽസയിൽ കഴിയുന്നവരുടെ എണ്ണവും വർധിക്കുന്നുണ്ട്. നിലവിൽ രാജ്യത്തെ 10 സംസ്‌ഥാനങ്ങളിൽ ചികിൽസയിൽ കഴിയുന്ന കോവിഡ് ബാധിതരുടെ എണ്ണം 10,000ന് മുകളിലാണ്. രോഗവ്യാപനം ഉയരുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കടുപ്പിക്കാമെന്നാണ് കേന്ദ്രം ആവർത്തിക്കുന്നത്.

അതേസമയം രാജ്യത്ത് ആദ്യം സ്വീകരിച്ച വാക്‌സിൻ തന്നെ ബൂസ്‌റ്റർ ഡോസായി വിതരണം ചെയ്യുമെന്ന് ആരോഗ്യമന്ത്രാലയം വ്യക്‌തമാക്കി. രാജ്യത്തെ മിക്ക സംസ്‌ഥാനങ്ങളും കോവിഡ് വ്യാപനത്തിന്റെ പശ്‌ചാത്തലത്തിൽ നിയന്ത്രണങ്ങൾ കർശനമാക്കുകയാണ്. തമിഴ്‌നാട്ടിൽ നാളെ മുതൽ രാത്രി കർഫ്യൂ ഏർപ്പെടുത്തുമെന്നും, ഞായറാഴ്‌ച സമ്പൂർണ ലോക്ക്ഡൗൺ ആയിരിക്കുമെന്നും അധികൃതർ വ്യക്‌തമാക്കി. ഒപ്പം തന്നെ മിക്ക സംസ്‌ഥാനങ്ങളിലും രോഗവ്യാപനം കണക്കിലെടുത്ത് രാഷ്‌ട്രീയ പാർട്ടികൾ പൊതുപരിപാടികളും നിർത്തി വച്ചിരിക്കുകയാണ്.

Read also: ഒമൈക്രോൺ കണ്ടെത്താൻ പുതിയ പരിശോധന; നാല് മണിക്കൂറിനുള്ളിൽ ഫലമറിയാം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE