ലോകത്തിലെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്‌തിയാകാന്‍ ഇന്ത്യ: പഠനങ്ങള്‍ പുറത്ത്

By Trainee Reporter, Malabar News
Malabar News_indian economy
Representative image
Ajwa Travels

ന്യൂ ഡെല്‍ഹി: 2050തോടെ ഇന്ത്യ ലോകത്തെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്‌തിയാകുമെന്ന് പഠനം. അമേരിക്ക, ചൈന തുടങ്ങിയ രാജ്യങ്ങളുടെ പിന്നാലെ ഇന്ത്യ മൂന്നാമത് എത്തുമെന്നാണ് പഠനം പറയുന്നത്. ലാന്‍സെറ്റ് ജേണലിലെ പഠനമാണ് ഇന്ത്യ വലിയ സാമ്പത്തിക ശക്‌തിയായി മാറുമെന്ന് വ്യക്‌തമാക്കുന്നത്.

തൊഴിലിടങ്ങളിലുള്ള ജനസംഖ്യയുടെ വളര്‍ച്ചയും ജിഡിപിയും അടിസ്‌ഥാനമാക്കിയാണ് ജേണലിന്റെ പഠനം. 2017ല്‍ ഇന്ത്യ ലോകത്തെ ഏഴാമത്തെ വലിയ സാമ്പത്തിക ശക്‌തിയായിരുന്നു. 2030ല്‍ ജപ്പാനെ മറികടന്ന് ഇന്ത്യ നാലാം സ്‌ഥാനത്ത് എത്തും. 2050തോടെ മൂന്നാം സ്‌ഥാനത്തേക്കും ഇന്ത്യ കുതിക്കുമെന്നാണ് പഠനം വ്യക്‌തമാക്കുന്നത്.

കോവിഡ് 19 വ്യാപനം മൂലം രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്ന് പോകുന്നതിനിടയിലാണ് പുതിയ പഠനം പുറത്തുവരുന്നത്. കോവിഡ് മൂലം സാമ്പത്തിക വര്‍ഷത്തിന്റെ ഒന്നാം പാദത്തില്‍ ജിഡിപിയില്‍ 23.9 ശതമാനത്തിന്റെ കുറവുണ്ടായിരുന്നു.  എട്ടു വര്‍ഷത്തിനിടയില്‍ ഏറ്റവും കുറഞ്ഞ നിരക്കായ 3.9 ശതമാനത്തിലാണ് നിലവില്‍ ഇന്ത്യയുടെ ജിഡിപി വളര്‍ച്ച.

Read also: ലോകത്ത് 2.9 കോടി സ്‌ത്രീകള്‍ ആധുനിക അടിമകളെന്ന് റിപ്പോര്‍ട്ട്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE