ടെസ്‌റ്റ് റാങ്കില്‍ ഇന്ത്യന്‍ നായകന് തിരിച്ചടി; കോഹ്‌ലിയെ പിന്നിലാക്കി ജോ റൂട്ട്

By Staff Reporter, Malabar News
kohli_ joe root
വിരാട് കോഹ്‌ലി, ജോ റൂട്ട്
Ajwa Travels

ബാറ്റ്‌സ്‌മാൻമാരുടെ ഐസിസി ടെസ്‌റ്റ് റാങ്കിങ്ങില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിക്ക് തിരിച്ചടി. നേരത്തെ റാങ്കിങ്ങിൽ മൂന്നാം സ്‌ഥാനത്തുണ്ടയിരുന്ന കോഹ്‌ലി അഞ്ചാം സ്‌ഥാനത്തേക്ക്‌ പിന്തള്ളപ്പെട്ടിരിക്കുക ആണ്. ഇംഗ്ളണ്ട് ക്യാപ്റ്റന്‍ ജോ റൂട്ട് കോഹ്‌ലിയെ മറികടന്ന് മൂന്നാം സ്‌ഥാനത്തെത്തി. റാങ്കിങ്ങില്‍ ഒന്നാമത് ന്യൂസിലന്‍ഡ് നായകന്‍ കെയ്ന്‍ വില്യംസണ്‍ ആണ്.

ഇംഗ്ളണ്ടിനെതിരായ ടെസ്‌റ്റ് പരമ്പരക്ക് മുന്‍പ് മൂന്നാം സ്‌ഥാനത്തായിരുന്നു കോഹ്‌ലി. ഇംഗ്ളണ്ടിനെതിരായ ആദ്യ ടെസ്‌റ്റില്‍ 11, 72 എന്നിങ്ങനെ ആയിരുന്നു കോഹ്‌ലിയുടെ സ്‌കോര്‍.

അതേസമയം ചെന്നൈ ടെസ്‌റ്റില്‍ ഇന്ത്യക്കെതിരെ ഇരട്ട സെഞ്ചുറി അടക്കം നേടിയ റൂട്ടിന്റെ മികച്ച പ്രകടനമാണ് താരത്തിന് റാങ്കിങ്ങിൽ മുന്നേറ്റമുണ്ടാക്കിയത്. രണ്ടാം ഇന്നിങ്സിലും മികച്ച പ്രകടനം റൂട്ട് പുറത്തെടുത്തു. മാത്രവുമല്ല ഇതിനു മുന്‍പ് ശ്രീലങ്കയില്‍ നടന്ന മൂന്നു ടെസ്‌റ്റിലും റൂട്ട് മികവു പുലര്‍ത്തി. 883 റേറ്റിങ് പോയിന്റുള്ള ജോ റൂട്ടിന് തുടര്‍ച്ചയായ മൽസരങ്ങളിലെ മികച്ച പ്രകടനമാണ് പോയിന്റ് പട്ടികയില്‍ മുന്നേറാന്‍ തുണയായത്.

ബോളർമാരുടെ പട്ടികയിൽ ഓസീസ് പേസര്‍ പാറ്റ് കമ്മിന്‍സാണ് ഒന്നാം സ്‌ഥാനത്ത്. ഇംഗ്ലണ്ടിന്റെ സ്‌റ്റുവര്‍ട്ട് ബ്രോഡാണ് രണ്ടാമത്. ഇംഗ്ളണ്ടിന്റെ തന്നെ താരമായ താരം ജെയിംസ് ആന്‍ഡേഴ്സണും ബോളര്‍മാരുടെ പട്ടികയില്‍ വന്‍ നേട്ടമുണ്ടാക്കി. പട്ടികയിൽ ആറാം സ്‌ഥാനത്തുനിന്നും മൂന്നാമതെത്തിയാണ് താരം വൻ കുതിപ്പ് നടത്തിയത്. ടെസ്‌റ്റിൽ ഇന്ത്യക്കെതിരെ മികച്ച പ്രകടനമാണ് ആന്‍ഡേഴ്സണ്‍ പുറത്തെടുത്തത്.

അതേസമയം ഇന്ത്യൻ ബോളര്‍മാരായ ആര്‍ അശ്വിനും ബുംമ്രയും പട്ടികയിൽ ഓരോ സ്‌ഥാനം വീതം മെച്ചപ്പെടുത്തി. താരങ്ങൾ യഥാക്രമം ഏഴാം സ്‌ഥാനത്തും എട്ടാം സ്‌ഥാനത്തുമാണ് ഇപ്പോഴുള്ളത്.

Read Also: ഓസ്‌കർ; ഇടം നേടാനാവാതെ ‘ജല്ലിക്കെട്ട്’, അഭിമാനമായി ‘ബിട്ടു’

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE