തിരുവനന്തപുരം: സാധന സാമഗ്രികളുടെ വിലക്കയറ്റം മൂലം നിർമാണമേഖല സ്‌തംഭനത്തിലേക്ക്. നിർമാണ വസ്‌തുക്കളുടെ വിലക്കയറ്റം തടയണമെന്ന് സർക്കാർ കരാറുകാർ ആവശ്യപ്പെട്ടു.
തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ ജനുവരി മുതൽ പണികൾ നിർത്തിവെക്കുമെന്നും കരാറുകാർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
പാറയുടെയും മെറ്റലിന്റെയും വിലകൂടിയതിനാൽ പണികൾ മുന്നോട്ട് കൊണ്ടുപോകാൻ കഴിയുന്നില്ലെന്നാണ് കരാറുകാരുടെ പരാതി. ഒരു പാറപൊട്ടിക്കാൻ ക്വാറി ഉടമക്ക് അഞ്ചു രൂപയും 92 പൈസയുമാണ് ചിലവ് വരിക. എന്നാൽ, 26 രൂപ 95 പൈസക്കാണ് ഇതു വിൽക്കുന്നത്. 355 ശതമാനം ലാഭമെന്നാണ് കരാറുകാർ പറയുന്നത്.
അതേസമയം എം സാന്റ്, പി സാന്റിന് പകരമായി ആറ്റിലും പുഴയിലും പ്രളയത്തിൽ അടിഞ്ഞ മണൽ വാരാനുള്ള അനുമതി നൽകണം, അടഞ്ഞുകിടക്കുന്ന പാറ ക്വാറികൾ ഏറ്റെടുത്ത് നടത്താൻ കരാറുകാർ സൊസൈറ്റി രൂപീകരിച്ചാൽ അതിന് ലൈസൻസ് അനുവദിക്കണം തുടങ്ങിയ ആവശ്യങ്ങളും ഇവർ മുന്നോട്ടുവച്ചിട്ടുണ്ട്.
Most Read: റെയിൽവേ പ്ളാറ്റ്‌ഫോം ടിക്കറ്റ് 50 രൂപയിൽ നിന്ന് പഴയ നിരക്കിലേക്ക്