ചെന്നൈ: കോവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തിൽ ജനത്തിരക്ക് നിയന്ത്രിക്കാൻ 50 രൂപയായി വർധിപ്പിച്ച പ്ളാറ്റ്ഫോം ടിക്കറ്റ് നിരക്ക് 10 രൂപയായി വീണ്ടും കുറച്ചു. തീവണ്ടി സർവീസുകൾ സാധാരണ നിലയിൽ ആക്കിയതും കോവിഡ് വ്യാപനം കുറഞ്ഞതുമാണ് ഇതിനു കാരണം.
ദക്ഷിണ റെയിൽവേയുടെ കീഴിൽ വരുന്ന ആറ് ഡിവിഷനുകളിലും വ്യാഴാഴ്ച മുതൽ നിരക്ക് പ്രാബല്യത്തിൽ വന്നു. കേരളത്തിലെ റെയിൽവേ സ്റ്റേഷനുകൾക്കും ഇതു ബാധകമാണ്. കേരളത്തിലെ കൂടുതൽ യാത്രാത്തിരക്കുള്ള മിക്ക സ്റ്റേഷനുകളിൽ പ്ളാറ്റ്ഫോം ടിക്കറ്റ് നിരക്ക് 50 രൂപയാക്കി ഉയർത്തിയിരുന്നു.
Read Also: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരും; 11 ജില്ലകളിൽ യെല്ലോ അലർട്