സംസ്‌ഥാനത്ത് ഇന്നും ശക്‌തമായ മഴ തുടരും; 11 ജില്ലകളിൽ യെല്ലോ അലർട്

By Desk Reporter, Malabar News
Heavy rains will continue in the state today

തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്നും ശക്‌തമായ മഴ തുടരാൻ സാധ്യത. 11 ജില്ലകളിൽ ഇന്ന് യെല്ലോ അലർട് പ്രഖ്യാപിച്ചു. കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ഒഴികെയുള്ള ജില്ലകളിലാണ് മഴ മുന്നറിയിപ്പ്. ശ്രീലങ്കൻ തീരത്തെ ചക്രവാതചുഴിയാണ് ഇപ്പോഴത്തെ മഴക്ക് കാരണം. ചക്രവാതചുഴിയുടെ സ്വാധീനത്തിൽ കിഴക്കൻ കാറ്റ് ശക്‌തമായതിനാൽ കേരളത്തിൽ ഒറ്റപ്പെട്ട കനത്ത മഴ തുടരും.

തെക്കൻ കേരളത്തിലാണ് കൂടുതൽ മഴക്ക് സാധ്യത. അടുത്ത ദിവസങ്ങളിലും മഴ ശക്‌തമാകുമെന്നാണ് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തൽ. തിങ്കളാഴ്‌ചയോടെ ആൻഡമാൻ കടലിൽ പുതിയ ന്യൂനമർദ്ദം രൂപപ്പെടും. പിന്നീട് ഇത് ഇന്ത്യൻ തീരത്തേക്ക് നീങ്ങാനാണ് സാധ്യത.

മഴ തുടരുന്ന സാഹചര്യത്തിൽ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പടെയുള്ള വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക് ഇന്ന് (നവംബർ-26) കളക്‌ടർ അവധി പ്രഖ്യാപിച്ചു.

മഴ ശക്‌തമായതോടെ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ഒരു ഷട്ടർ കൂടി തുറന്നു. ഇപ്പോൾ രണ്ടു ഷട്ടറുകൾ 30 സെന്റി മീറ്റർ വീതമാണ് തുറന്നിരിക്കുന്നത്. ഇതുവഴി സെക്കന്റിൽ 798 ഘനയടി വെള്ളം വീതം പെരിയാറിലേക്ക് ഒഴുകുന്നുണ്ട്. 2300 ഘയനടി വെള്ളമാണ് തമിഴ്‌നാട് കൊണ്ടു പോകുന്നത്. 141.45 അടിയാണ് മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ്. ഇടുക്കി ഡാമിലെ ജലനിരപ്പ് 2400.56 അടിയായി ഉയർന്നു.

Most Read:  കേന്ദ്രത്തെ മുട്ടുകുത്തിച്ച കർഷക പ്രക്ഷോഭം തുടങ്ങിയിട്ട് ഒരു വർഷം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE