ഇൻസ്റ്റഗ്രാമിൽ ആളുകളുടെ പോപ്പുലാരിറ്റി അളക്കാൻ ഉപയോഗിക്കുന്ന അളവുകോലായാണ് ലൈക്കുകളെ കണക്കാക്കുന്നത്. സമൂഹ മാദ്ധ്യമങ്ങളിൽ ഫോളോവേഴ്സിന്റെയും ലൈക്കുകളുടെയും എണ്ണം കൂട്ടാനും അത് മറ്റുളളവരെ കാണിക്കാനും ആളുകൾ മൽസരിക്കുകയാണ്. എന്നാൽ ലഭിക്കുന്ന ലൈക്കുകൾ മറ്റുള്ളവരെ കാണിക്കാൻ താൽപര്യമില്ലാത്തവരാണ് നമ്മൾ എങ്കിലോ? അതിനുള്ള വഴിയുമായാണ് ഇൻസ്റ്റാഗ്രാമിന്റെ ഏറ്റവും പുതിയ ഫീച്ചർ എത്തുന്നത്.
ലൈക്കുകൾ ആരും കാണാതിരിക്കാൻ പുതിയ ഫീച്ചർ അവതരിപ്പിക്കുകയാണ് ഇൻസ്റ്റഗ്രാം. ഇതിലൂടെ നമുക്ക് ലഭിക്കുന്ന ലൈക്കുകൾ മറ്റുള്ളവർ കാണാതെ ഒളിപ്പിക്കാൻ സാധിക്കും.
പുതിയ ഫീച്ചറിലൂടെ ഇൻസ്റ്റഗ്രാം ഉപയോക്താക്കൾക്ക് ആപ്ളിക്കേഷന്റെ ഉപയോഗത്തിൽ കൂടുതൽ നിയന്ത്രണം ലഭിക്കും. മറ്റുള്ളവരുടെ പോസ്റ്റുകളിലെ ലൈക്കുകൾ, അല്ലെങ്കിൽ സ്വന്തം പോസ്റ്റുകളിലെ ലൈക്കുകൾ എന്നിവ ഓഫ് ചെയ്ത് വെക്കാൻ കഴിയും. ഇതിനായി ആഗോളതലത്തിൽ തന്നെ ടെസ്റ്റ് നടത്തുമെന്ന് കമ്പനി പ്രഖ്യാപിച്ചിരുന്നു. ഫേസ്ബുക്കിലും സമാന ഫീച്ചർ കൊണ്ടുവരുമെന്നും അധികൃതർ വ്യക്തമാക്കി.
Read also: രാമക്ഷേത്ര നിർമാണം; സംഭാവനയിൽ 22 കോടിയുടെ വണ്ടിച്ചെക്ക്