‘ഇൻസ്‌റ്റഗ്രാമം’ റിലീസിനൊരുങ്ങുന്നു; ടീസർ പുറത്തിറങ്ങി

By Team Member, Malabar News
instagramam
Ajwa Travels

മലയാളത്തിലെ ആദ്യത്തെ സമ്പൂർണ്ണ വെബ് സീരീസായ ‘ഇൻസ്‌റ്റഗ്രാമം’ റിലീസിനൊരുങ്ങുന്നു. സീരീസിന്റെ ഒഫിഷ്യൽ ടീസർ പുറത്തിറങ്ങി. ഓൺലൈൻ പ്ളാറ്റ്‌ഫോമായ നീ സ്ട്രീം വഴിയാണ് സീരിസ് സ്ട്രീം ചെയ്യുന്നത്. മൃദുൽ നായരാണ് സീരീസ് സംവിധാനം ചെയ്യുന്നത്. കൂടാതെ മലയാളത്തിലെ നിരവധി പ്രമുഖ താരങ്ങളും സീരീസിൽ അണിനിരക്കുന്നുണ്ട്.

അണ്ടിപ്പാറ എന്ന സ്‌ഥലവും അവിടുത്തെ ജനങ്ങളുമാണ് ‘ഇൻസ്‌റ്റഗ്രാമ’ത്തിൽ അവതരിപ്പിക്കുന്നത്. കോമഡിക്ക് പ്രാധാന്യം നൽകുന്ന തരത്തിലാണ് സീരീസ് ഒരുക്കിയിരിക്കുന്നത് എന്ന് ടീസറിൽ നിന്നും വ്യക്‌തമാണ്‌. ദീപക് പരമ്പോൽ, ബാലു വർഗീസ്, അർജുൻ അശോകൻ, ഗണപതി, സുബീഷ് സുധി, സാബുമോൻ, അലൻസിയർ, ഗായത്രി അശോക്, ജിലു ജോസഫ് എന്നിവരാണ് സീരീസിൽ പ്രധാന വേഷത്തിലെത്തുന്നത്.

അതിനൊപ്പം തന്നെ സണ്ണി വെയ്ൻ, സിദ്ധാർഥ് മേനോൻ, ഡെയ്‌ൻ ഡേവിസ്, അദിതി രവി, ശ്രിന്ദ, സാനിയ ഇയ്യപ്പൻ എന്നിവരും സ്‌പെഷ്യൽ അപ്പിയറൻസിൽ സീരീസിൽ വേഷമിടുന്നുണ്ട്. ഡോക്‌ടർ ലീന എസ് ആണ് സീരീസിന്റെ നിർമ്മാണം നിർവഹിക്കുന്നത്.

Read also : സാഹിത്യ അക്കാദമി പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു; ‘മീശ’ മികച്ച നോവൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE