മതവികാരം വൃണപ്പെടുത്തിയെന്ന് ആരോപണം; കെഎസ് ഭഗവാന്റെ മുഖത്ത് മഷിയൊഴിച്ചു

By Trainee Reporter, Malabar News
Ajwa Travels

ബംഗളൂര്: കന്നഡ എഴുത്തുകാരനും പുരോഗമനവാദിയുമായ പ്രൊഫ. കെഎസ് ഭഗവാന്റെ മുഖത്ത് മഷി ഒഴിച്ചു. മറ്റൊരു കേസിന്റെ വാദം കേൾക്കാനായി പ്രൊഫ. ഭഗവാൻ സിറ്റി സിവിൽ കോടതിയിൽ എത്തിയപ്പോഴായിരുന്നു സംഭവം. മീര രാഘവേന്ദ്ര എന്ന അഭിഭാഷകയാണ് അദ്ദേഹത്തിന്റെ മുഖത്തേക്ക് മഷി ഒഴിച്ചത്.

ഹിന്ദു ദൈവങ്ങളെ വിമർശിച്ചതിനാണ് മഷി ഒഴിച്ചതെന്ന് യുവതി പറഞ്ഞു. ഇങ്ങനെ ചെയ്‌തതിന്‌ എന്ത് നടപടി ഉണ്ടായാലും നേരിടാൻ തയാറാണെന്നും മീര രാഘവേന്ദ്ര വ്യക്‌തമാക്കി. ഹിന്ദു മതവിശ്വാസം വൃണപ്പെടുത്തുന്ന രീതിയിലുള്ള കെഎസ് ഭഗവാന്റെ പ്രസ്‌താവനകളെ തുടർന്നാണ് ഇദ്ദേഹത്തെ ‘ശിക്ഷിച്ച’തെന്നാണ്  യുവതിയുടെ വാദം. സംഭവത്തിന്റെ വീഡിയോ സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിക്കാൻ തുടങ്ങിയതിനെ തുടർന്നായിരുന്നു യുവതിയുടെ വെളിപ്പെടുത്തൽ.

സംഭവത്തെ തുടർന്ന് പ്രൊഫ. ഭഗവാൻ യുവതിക്ക് എതിരെ ഹലസൂരു പോലീസിൽ പരാതി നൽകി. സംഭവത്തിൽ പോലീസ് കേസെടുത്തിട്ടുണ്ട്.

Read also: എല്ലാവരുമായും ചർച്ച; ശബരിമല വിഷയത്തിൽ നിലപാട് മാറ്റി സിപിഎം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE