‘മൂത്തോനെ’ തേടി വീണ്ടും അന്തര്‍ദേശീയ പുരസ്‌കാരങ്ങള്‍

By News Desk, Malabar News
MalabarNews_ Geethu-Mohandas-and-Nivin-Pauly
Ajwa Travels

നിരവധി അന്തര്‍ദേശീയ പുരസ്‌കാരങ്ങള്‍ നേടിയ ഗീതു മോഹന്‍ദാസിന്റെ ചിത്രം മൂത്തോനെ തേടി വീണ്ടും പുരസ്‌കാരങ്ങള്‍ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന സിന്‍സിനിറ്റി അന്താരാഷ്‍ട്ര ചലച്ചിത്ര മേളയിലാണ് ചിത്രത്തിന് മൂന്ന് പുരസ്‌കാരങ്ങള്‍ ലഭിച്ചത്. മികച്ച തിരക്കഥ- ഗീതു മോഹന്‍ദാസ്, മികച്ച ബാലതാരം- സഞ്ജന ദിപു, മികച്ച സഹനടന്‍- ശശാങ്ക് അറോറ, എന്നീ പുരസ്‌കാരങ്ങളാണ് ചിത്രം നേടിയെടുത്തിരിക്കുന്നത്.

Also Read: കുട്ടികളോട് എങ്ങനെ സംസാരിക്കണം; മാതാപിതാക്കള്‍ അറിഞ്ഞിരിക്കേണ്ടത്

ഗീതു മോഹന്‍ദാസാണ് സമൂഹ മാദ്ധ്യമങ്ങളിലൂടെ വിവരം അറിയിച്ചത്. നിവിന്‍ പോളിയും ട്വിറ്ററിലൂടെ സന്തോഷം പങ്കുവെച്ചു. തന്റെ സഹോദരനെ തേടി ലക്ഷദ്വീപില്‍ നിന്നും മുംബൈയിലേക്ക് പോവുന്ന മുല്ലയുടേയും സഹോദരന്‍ അക്ബറിന്റേയും കഥ പറയുന്ന ചിത്രം, ന്യൂയോര്‍ക്ക് ഇന്ത്യന്‍ ചലച്ചിത്രമേളയിലും കേരള സംസ്‌ഥാന അവാര്‍ഡിലും നേരത്തെ പുരസ്‌കാരങ്ങള്‍ കരസ്‌ഥമാക്കിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE