കുട്ടികളോട് എങ്ങനെ സംസാരിക്കണം; മാതാപിതാക്കള്‍ അറിഞ്ഞിരിക്കേണ്ടത്

By News Desk, Malabar News
MalabarNews_playing child with pots accident
Representation Image
Ajwa Travels

മാതാപിതാക്കളും കുട്ടികളും തമ്മിലുള്ള മാനസിക അകല്‍ച്ച വളരെയധികം വര്‍ധിച്ചു കൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തിലാണ് നാം ജീവിച്ചു കൊണ്ടിരിക്കുന്നത്. കുട്ടികള്‍ക്കായി സമയം കണ്ടെത്താനും ചിലവഴിക്കാനും കഴിയാത്ത അത്രയും തിരക്കിലാണ് പല മാതാപിതാക്കളും.

കുട്ടികളുടെ സ്വഭാവ രൂപീകരണത്തിന്റെ ആദ്യ പാഠങ്ങള്‍ അവര്‍ പഠിക്കുന്നത് കുടുംബങ്ങളില്‍ നിന്നാണ്. കുട്ടികളോടൊപ്പം അവരുടെ സന്തോഷത്തിലും സങ്കടത്തിലും ചേര്‍ന്ന് നിന്ന് അവരുടെ വളര്‍ച്ചയില്‍ കൂട്ടാളികളാകുവാന്‍ എങ്ങനെ സാധിക്കുമെന്ന് നമുക്ക് ഒന്ന് പരിശോധിക്കാം. അതിനായി അവരോട് എങ്ങനെ ഇടപെടണം, സംസാരിക്കണം എന്നാണ് നാം അറിഞ്ഞിരിക്കേണ്ടത്. കുട്ടികളോട് സംസാരിക്കുമ്പോൾ മുതിർന്നവർ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം. 

  • നാം നമ്മുടെ മക്കളെ മറ്റുള്ളവരുമായി താരതമ്യം ചെയ്‌ത്‌ ഒരിക്കലും സംസാരിക്കരുത്. അത് അവരുടെ വ്യക്‌തിത്വത്തെ ബാധിക്കുകയും തകര്‍ക്കുകകയും ചെയ്യും. എല്ലാ കുട്ടികള്‍ക്കും അവരുടേതായ കഴിവുകളും മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്‍തമായ ശേഷികളുമുണ്ടാകും. മറ്റുള്ളവരുമായി അവരെ താരതമ്യം ചെയ്യുന്നത് അവരെ മാനസികമായി തകര്‍ക്കുകയും ആരുമായാണോ താരതമ്യം ചെയ്യപ്പെടുന്നത് അവരെ വെറുക്കാനും ഇടയാക്കുന്നു.
  • അനുസരണ ശീലമില്ലാത്തവന്‍, നുണയന്‍, വൃത്തികെട്ടവന്‍, കള്ളന്‍ തുടങ്ങിയ വാക്കുകള്‍ ഒരിക്കലും കുട്ടികളെ വിളിക്കരുത്. അങ്ങനെ ചെയ്‌താൽ ആ ആക്ഷേപ വാക്കുകള്‍ മക്കളുടെ ഹൃദയങ്ങളിലാണ് പതിക്കുന്നതെന്ന് ഓര്‍ക്കുക. നായ, കഴുത, പോത്ത് തുടങ്ങി മൃഗങ്ങളുടെ പേരുകളിലും കുട്ടികളെ വിളിക്കുകയും ആക്ഷേപിക്കുകയും ചെയ്യാതിരിക്കുക.

Read Also: ദേശീയ പണിമുടക്ക്: നവംബര്‍ 26 ന് കടകളും പൊതുഗതാഗതവും പ്രവര്‍ത്തിക്കില്ല; സമരസമിതി

  • മക്കളെ ഉപാധികള്‍ വെച്ച് സ്‌നേഹിക്കരുത്.  സ്‌നേഹത്തിന് ഉപാധികള്‍ വെക്കുന്നത് കുട്ടികളില്‍ അവര്‍ സ്‌നേഹിക്കപ്പെടുന്നില്ലെന്ന ബോധമുളവാക്കും. ചെറുപ്പത്തില്‍ ഇപ്രകാരം സ്‌നേഹം ലഭിക്കാത്തവര്‍ മുതിര്‍ന്നാല്‍ കുടുംബവുമായുള്ള ബന്ധം നിലനിര്‍ത്തുന്നതില്‍ താല്‍പര്യം കാണിക്കുകയില്ല. കാരണം, ചെറുപ്പത്തില്‍ അവര്‍ കുടുബത്തില്‍ വെറുക്കപ്പെട്ടവരായിരുന്നു എന്ന ബോധം അവരിലുണ്ടാകും.
  • കുട്ടികള്‍ക്ക് തെറ്റായ വിവരങ്ങള്‍ പറഞ്ഞു കൊടുക്കുന്നത് അവരുടെ സ്വഭാവത്തില്‍ പ്രതിഫലിക്കും.
  • കുട്ടികളുടെ ആഗ്രഹങ്ങള്‍ക്കും അഭിലാഷങ്ങള്‍ക്കും അനാവശ്യമായി തടസം നില്‍ക്കുകയും അവരുടെ ചോദ്യങ്ങള്‍ക്ക് തടസം പറയുകയും ചെയ്യാതിരിക്കുക.

Also Read: ശിശുമരണ നിരക്ക് കുറക്കുന്നതില്‍ രാജ്യത്ത് വീണ്ടും ഒന്നാമതായി കേരളം

  • മക്കളെ ഭീഷണിപ്പെടുത്തുന്നതും പേടിപ്പിക്കുന്നതും നല്ലതല്ല.
  • അവരുടെ ആവശ്യങ്ങള്‍ യാതൊരു കാരണവും കൂടാതെ നിരന്തരം നിഷേധിക്കുന്നതും ആവശ്യങ്ങള്‍ നിഷേധിക്കുന്നതിനുള്ള കാരണം അവരെ ബോധ്യപ്പെടുത്താതെ ഇരിക്കുന്നതും നിഷേധാത്‍മകമായ സ്വാധീനമായിരിക്കും അവരില്‍ ചെലുത്തുക.
  • ശാപവാക്കുകള്‍ കുട്ടികളോട് ഒരിക്കലും പറയരുത്.
  • കുട്ടികളുടെ രഹസ്യങ്ങള്‍ പരസ്യമാക്കിയും മറ്റും അവരോട് വിശ്വാസ വഞ്ചന കാണിക്കുകയും അരുത്.

ഈ പറഞ്ഞ പത്തു കാര്യങ്ങളും മാതാപിതാക്കള്‍ വളരെ ഗൗരവത്തോടെ മനസിലാക്കേണ്ടതാണ്. മക്കളെ സ്നേഹിക്കാനും പ്രോൽസാഹിപ്പിക്കാനും അവരെ അഭിനന്ദിക്കാനും ആദരിക്കാനും നമുക്ക് സാധിക്കണം. ഭാവി തലമുറക്ക് ഉപകാരപ്രദമാകുന്ന തരത്തില്‍ നല്ല പൗരൻമാരായി അവരെ വാര്‍ത്തെടുക്കുവാന്‍ ഇത് നമ്മളെ സഹായിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE