ദേശീയ പണിമുടക്ക്: നവംബര്‍ 26 ന് കടകളും പൊതുഗതാഗതവും പ്രവര്‍ത്തിക്കില്ല; സമരസമിതി

By Team Member, Malabar News
Malabarnews_strike in kerala
Representational image
Ajwa Travels

തിരുവനന്തപുരം : കേന്ദ്രസര്‍ക്കാരിന്റെ തൊഴിലാളിവിരുദ്ധ നയങ്ങള്‍ക്കെതിരെ നവംബര്‍ 26 ന് നടക്കുന്ന ദേശീയ പണിമുടക്കില്‍ വ്യാപാര സ്‌ഥാപനങ്ങളും പൊതുഗതാഗതവും പ്രവര്‍ത്തിക്കില്ലെന്ന് വ്യക്‌തമാക്കി സംയുക്‌ത സമരസമിതി. പണിമുടക്കില്‍ ഐഎന്‍ടിയുസി, സിഐടിയു, എഐടിയുസി തുടങ്ങിയ 10 സംഘടനകളാണ് സഹകരിക്കുന്നത്.

കടകളും, പൊതുഗതാഗതവും ഉണ്ടാകില്ലെങ്കിലും പാല്, പത്രം, ടൂറിസം തുടങ്ങി അവശ്യ സേവനങ്ങളില്‍ ഉള്‍പ്പെടുന്നവയെ പണിമുടക്കില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഒപ്പം തന്നെ സംസ്‌ഥാനത്ത് നടക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പിന്റെ പ്രവര്‍ത്തനങ്ങളെയും തടസപ്പെടുത്തില്ലെന്ന് സമരസമിതി വ്യക്‌തമാക്കി.

കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ച തൊഴിലാളിവിരുദ്ധ നയങ്ങള്‍ക്കെതിരെ നടത്തുന്ന പണിമുടക്കില്‍ സംസ്‌ഥാനത്ത് നിന്നും ഏകദേശം ഒരു കോടി അറുപത് ലക്ഷം പേര്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷയെന്നും ട്രേഡ് യൂണിയന്‍ നേതാക്കള്‍ അറിയിച്ചു.

Read also : ഫാഷൻ ഗോൾഡ് തട്ടിപ്പ് കേസ്; പൂക്കോയ തങ്ങളെ പിടികൂടാൻ പ്രത്യേക സംഘം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE