ശബരിമല മെസ്, അന്നദാന നടത്തിപ്പില്‍ ക്രമക്കേടെന്ന് കണ്ടെത്തൽ

By News Bureau, Malabar News
Malabarnews_sabarimala
Representational image
Ajwa Travels

തിരുവനന്തപുരം: ശബരിമല മെസ്, അന്നദാന നടത്തിപ്പില്‍ ക്രമക്കേടെന്ന് കണ്ടെത്തല്‍. 20192020 കാലയളവിലെ ശബരിമല, പമ്പ, നിലയ്‌ക്കല്‍ എന്നിവിടങ്ങളിലെ മെസ്, അന്നദാനം നടത്തിപ്പിലാണ് ക്രമക്കേട് കണ്ടെത്തിയത്.

ഇ-ടെന്‍ഡറില്‍ പങ്കെടുക്കാത്ത സ്‌ഥാപനങ്ങള്‍ക്കാണ് കരാര്‍ നല്‍കിയത്. പലചരക്ക്, പച്ചക്കറി വിതരണത്തില്‍ ഏറ്റവും കുറവ് തുക ടെന്‍ഡര്‍ നല്‍കിയ സ്‌ഥാപനത്തെ ഒഴിവാക്കിയതായും കണ്ടെത്തി.

ശബരിമലയിലേക്ക് ഏഴ് ടെന്‍ഡറുകളും നിലയ്‌ക്കലിലേക്ക് മൂന്നും പമ്പയിലേക്ക് രണ്ടും ടെന്‍ഡറുകളാണ് ലഭിച്ചത്. കൊല്ലം കേന്ദ്രീകരിച്ചുള്ള ജെപിഎന്‍ ട്രേഡേഴ്‌സ് ആയിരുന്നു ഏറ്റവും കുറഞ്ഞ തുക ഓഫര്‍ ചെയ്‌തത്. എന്നാല്‍ ഈ സ്‌ഥാപനത്തെയും ടെന്‍ഡറില്‍ പങ്കെടുത്ത മറ്റ് സ്‌ഥാപനങ്ങളെയും ഒഴിവാക്കിയാണ് കരാര്‍ പുറത്തു നിന്നുള്ളവര്‍ക്ക് നല്‍കിയത്.

ശബരിമലയിലേക്ക് ഇരവികുമാര്‍ സ്‌റ്റോര്‍സ് ഇടുക്കി, പമ്പയിലേക്ക് ശിവ ഫുഡ്‌സ് മണക്കാട്, നിലയ്‌ക്കലിലേക്ക് സ്വാമി അയ്യപ്പ എന്റര്‍പ്രൈസസ് കൊച്ചി എന്നിവര്‍ക്കാണ് കരാര്‍ നല്‍കിയിരുക്കുന്നത്. എന്നാല്‍ ഇവരാരും ടെന്‍ഡറില്‍ പങ്കെടുത്തിട്ടില്ലെന്ന് വിവരാവകാശ രേഖകള്‍ തെളിയിക്കുന്നു.

നേരത്തെ നിലയ്‌ക്കല്‍ ദേവസ്വം മെസിലേക്ക് പലചരക്ക്, പച്ചക്കറി വിതരണം നടത്തിയതില്‍ ലക്ഷങ്ങളുടെ അഴിമതിയുണ്ടെന്ന വാര്‍ത്ത പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് മെസ്, അന്നദാന നടത്തിപ്പില്‍ ക്രമക്കേടെന്നും കണ്ടെത്തിയിരിക്കുന്നത്.

Most Read: ശമ്പളം മുടങ്ങി; കെഎസ്ആർടിസി വീണ്ടും പണിമുടക്ക് ഭീഷണിയിൽ 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE