ഐഎസ്എൽ; ജയം തേടി ചെന്നൈയിനും ജംഷഡ്പൂരും ഇന്ന് നേർക്കുനേർ

By Staff Reporter, Malabar News
chennaiyin-jamshedpur
Ajwa Travels

ഇന്ത്യ‌ൻ സൂപ്പർ ലീഗിൽ ഇന്ന് ചെന്നൈയിൻ എഫ്‌സി-ജംഷഡ്പൂർ എഫ്‌സി പോരാട്ടം. പ്ളേ ഓഫ് സാധ്യതകൾ നിലനിർത്താൻ ഇരു ടീമുകൾക്കും ഇന്ന് ജയം അനിവാര്യമാണ്. ഇന്ന് രാത്രി 7.30നാണ് മൽസരം.

നിലവിൽ 18 പോയിന്റുമായി ജംഷഡ്പൂർ ലീഗിൽ ഏഴാം സ്‌ഥാനത്തും 17 പോയിന്റുമായി ചെന്നൈയിൻ എട്ടാം സ്‌ഥാനത്തുമാണ്. ഈ സാഹചര്യത്തിൽ രണ്ട് ടീമുകൾക്കും ഇന്നത്തെ മൽസരത്തിൽ വിജയിച്ചേ മതിയാകൂ. തീപാറും പോരാട്ടത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ.

സമീപ കാലത്ത് അത്ര ഫോമിലല്ല ചെന്നൈയിനും ജംഷഡ്പൂരും. അതേസമയം സീസണിൽ ഇരു ടീമുകളും നേരത്തെ ഏറ്റുമുട്ടിയപ്പോൾ വിജയം ചെന്നൈയിന് ഒപ്പമായിരുന്നു. ഇന്നത്തെ മൽസരത്തിലും വിജയം ആവർത്തിക്കാൻ ആകുമെന്നാണ് ടീമിന്റെ പ്രതീക്ഷ.

ലീഗിൽ ഏറ്റവും കുറവ് ഗോളുകൾ നേടിയ ടീമാണ് ചെന്നൈയിൻ. ഗോൾവല കുലുക്കാൻ സാധിക്കാത്തത് തന്നെയാണ് അവരുടെ പ്രധാന പ്രശ്‌നവും. മറുവശത്തു ജംഷഡ്പൂരും ഗോളടിക്കാൻ പാടുപെടുകയാണ്.

Read Also: സിദ്ധാര്‍ഥ് ഭരതന്റെ ‘ചതുരം’; ചിത്രീകരണം തുടങ്ങി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE