ഐഎസ്എല്‍; ഒരു വിദേശ താരത്തെ കൂടി ടീമിലെത്തിച്ച് ബ്‌ളാസ്‌റ്റേഴ്‌സ്

By Staff Reporter, Malabar News
sports image_malabar news
Jordan Murray
Ajwa Travels

ഒരു വിദേശ താരത്തെ കൂടി തട്ടകത്തിലേക്ക് എത്തിച്ചിരിക്കുകയാണ് കേരള ബ്‌ളാസ്‌റ്റേഴ്‌സ്. ഓസ്‌ട്രേലിയന്‍ താരം ജോര്‍ദാന്‍ മുറേയുമായാണ് കേരള ബ്‌ളാസ്‌റ്റേഴ്‌സ് എഫ് സി കരാറില്‍ എത്തിയിരിക്കുന്നത്. 25 കാരനായ ഈ ഫോര്‍വേര്‍ഡ് താരം ഓസ്‌ട്രേലിയന്‍ ക്ളബ്ബായ സെന്‍ട്രല്‍ കോസ്‌റ്റ് മറൈനേഴ്‌സില്‍ നിന്നാണ് എത്തുന്നത്.

ബ്‌ളാസ്‌റ്റേഴ്‌സില്‍ ഒരു വര്‍ഷത്തെ കരാര്‍ ആകും ജോര്‍ദാന്‍ മുറേ ഒപ്പുവെക്കുന്നതെന്നാണ് ലഭിക്കുന്ന വിവരം. താരം ഒരു ഇന്ത്യന്‍ ക്ളബിലേക്ക് താരം പോവുകയാണെന്ന് സെന്‍ട്രല്‍ കോസ്‌റ്റ് മറൈനേഴ്‌സ് കഴിഞ്ഞ ദിവസം വ്യക്‌തമാക്കിയിരുന്നു.

അവസാന രണ്ടു വര്‍ഷമായി സെന്‍ട്രല്‍ കോസ്‌റ്റിനു വേണ്ടിയാണ് ജോര്‍ദാന്‍ ബൂട്ടുകെട്ടിയത്. മാത്രവുമല്ല സൗത്ത് കോസ്‌റ്റ് വെയില്‍സിനു വേണ്ടിയും സിഡ്‌നി ക്ളബ്ബായ എ പി ഐ എക്ക് വേണ്ടിയും താരം മുന്‍പ് കളിച്ചിട്ടുണ്ട്.

അഞ്ച് വിദേശ താരങ്ങളെയാണ് കേരള ബ്‌ളാസ്‌റ്റേഴ്‌സ് ഇതുവരെയായി കരാറില്‍ ആയിരിക്കുന്നത്. വിസെന്റെ ഗോമസ്, ഫകുണ്ടോ പെരേര, സെര്‍ജിയോ സിഡോഞ്ച, കോസ്‌റ്റ, ഗാരി ഹൂപ്പര്‍ എന്നിവരെ ടീമില്‍ എത്തിച്ച വിവരം നേരത്തെ തന്നെ കേരള ബ്‌ളാസ്‌റ്റേഴ്‌സ് ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു.

Read Also: തദ്ദേശ തെരഞ്ഞെടുപ്പ് ഡിസംബര്‍ ആദ്യവാരം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE