ഐഎസ്എൽ; പ്ളേ ഓഫ് തേടി നോർത്ത് ഈസ്‌റ്റ്, എതിരാളികൾ ബ്ളാസ്‌റ്റേഴ്‌സ്

By Staff Reporter, Malabar News
kbfc
Representational Image
Ajwa Travels

‌ഗോവ: ഐഎസ്എല്ലിൽ കേരള ബ്ളാസ്‌റ്റേഴ്‌സ് ജയത്തോടെ സീസൺ അവസാനിപ്പിക്കാൻ ഇന്ന് ഇറങ്ങും. പ്ളേ ഓഫ് പ്രവേശനം തേടി എത്തുന്ന നോർത്ത് ഈസ്‌റ്റ് യുണൈറ്റഡാണ് എതിരാളികൾ. ഇന്നത്തെ മൽസരം വിജയിച്ചാൽ നോർത്ത് ഈസ്‌റ്റ് പ്ളേ ഓഫ് പ്രവേശനം ഉറപ്പിക്കുന്ന മൂന്നാമത്തെ ടീമാകും.

അതല്ലെങ്കിൽ ഹൈദരാബാദ് എഫ്‌സിയുടെ അടുത്ത മൽസരഫലം ആശ്രയിച്ചാകും നോർത്ത് ഈസ്‌റ്റിന്റെ പ്ളേ ഓഫ് സാധ്യതകൾ. അതേസമയം ഇന്ററിം കോച്ചായി എത്തിയ ഖാലിദ് ജമീലിന് കീഴിൽ കഴിഞ്ഞ ഒൻപത് മൽസരങ്ങൾ തോൽക്കാതെയാണ് നോർത്ത് ഈസ്‌റ്റ് കളത്തിൽ ഇറങ്ങുന്നത്.

സീസണിന്റെ അവസാനത്തിൽ കോച്ച് കിബു വിക്കുനയെ പുറത്താക്കിയ ബ്ളാസ്‌റ്റേഴ്‌സിന് ഈ വർഷവും നഷ്‌ടത്തിന്റെ കണക്കുകൾ മാത്രമേ ഓർക്കാനുള്ളു. ഇടക്കാല കോച്ചായ ഇഷ്‌ഫാഖ്‌ അഹമ്മദിന് കീഴിൽ അവസാന മൽസരം ജയിക്കുകയാണ് ബ്ളാസ്‌റ്റേഴ്‌സ് ലക്ഷ്യമിടുന്നത്.

ഇന്നത്തെ മൽസരത്തിന് ശേഷം സിംബാബ്‌വെയിൽ നിന്നുള്ള പ്രതിരോധനിര താരമായ കോസ്‌റ്റ നാമിയെൻസു ക്ളബ്ബ് വിട്ടേക്കുമെന്നാണ് സൂചനകൾ. സീസണിലെ അവസാന മൽസരം ആയതിനാൽ ആരാധകർക്ക് വേണ്ടി ജയത്തോടെ പൂർത്തിയാക്കാൻ തന്നെയാവും കേരളത്തിന്റെ ശ്രമം.

Read Also: ഓസ്‌കറിൽ പ്രാഥമിക ഘട്ടം കടന്ന് ‘സൂരറൈ പോട്ര്’

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE