ഓസ്‌കറിൽ പ്രാഥമിക ഘട്ടം കടന്ന് ‘സൂരറൈ പോട്ര്’

By Trainee Reporter, Malabar News
Ajwa Travels

സൂര്യയെ നായകനാക്കി സുധ കൊങ്കര സംവിധാനം ചെയ്‌ത തമിഴ് ചിത്രം ‘സൂരറൈ പോട്ര്‘ ഓസ്‌കറിൽ പ്രാഥമിക ഘട്ടം കടന്നെന്ന സന്തോഷവാർത്ത പുറത്തുവിട്ട് അണിയറ പ്രവർത്തകർ. ചിത്രം ഓസ്‌കർ പുരസ്‌കാരത്തിന് മൽസരിക്കുന്ന വിവരം നിർമാതാക്കൾ ജനുവരിയിൽ അറിയിച്ചിരുന്നു. 93ആമത് ഓസ്‌കർ മൽസരത്തിനായി തിരഞ്ഞെടുത്തിരിക്കുന്ന 366 ചിത്രങ്ങളിൽ ഒന്നായിരിക്കുകയാണ് ‘സൂരറൈ പോട്ര്‘.

മാർച്ച് 5 മുതൽ 10 വരെ നടക്കുന്ന വോട്ടിങ്ങിന് ശേഷം മാർച്ച് 15ന് ഈ വർഷത്തെ ഓസ്‌കർ നോമിനേഷനുകൾ പ്രഖ്യാപിക്കും. കഴിഞ്ഞ തവണ 344 ചിത്രങ്ങളായിരുന്നു ഓസ്‌കറിലേക്ക് മൽസരിക്കാൻ യോഗ്യത നേടിയത്.

അപർണ ബാലമുരളിയാണ് ചിത്രത്തിൽ സൂര്യയുടെ നായികയായി എത്തിയത്. അപർണയുടെ ‘ബൊമ്മി’ എന്ന കഥാപാത്രം ഏറെ നിരൂപക പ്രശംസ നേടിയിരുന്നു. ഉർവശിയും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.

Read also: കളക്ഷൻ കുറവ്; നാളെ റിലീസ് ചെയ്യാനിരുന്ന എല്ലാ സിനിമകളും മാറ്റിവെച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE