കളക്ഷൻ കുറവ്; നാളെ റിലീസ് ചെയ്യാനിരുന്ന എല്ലാ സിനിമകളും മാറ്റിവെച്ചു

By News Desk, Malabar News
theater reopen kerala
Representational image
Ajwa Travels

തിരുവനന്തപുരം: നാളെ റിലീസ് ചെയ്യാനിരുന്ന എല്ലാ മലയാള സിനിമകളും മാറ്റിവെച്ചു. കളക്ഷൻ കുറവാണെന്നത് ചൂണ്ടിക്കാട്ടിയാണ് റിലീസുകൾ മാറ്റിവെച്ചത്. കളക്ഷൻ കുറവായതിനാൽ സംസ്‌ഥാനത്തെ 60 ശതമാനം തീയറ്ററുകളും അടച്ചിരുന്നു. ഇതിന് പിന്നാലെയാണ് സിനിമാ റിലീസുകൾ മാറ്റിവെച്ചത്.

ആർക്കറിയാം, മരട്, ടോൾ ഫ്രീ, അജഗജാന്തരം തുടങ്ങിയ സിനിമകളുടെ റിലീസാണ് മാറ്റിവെച്ചിരിക്കുന്നത്. മാർച്ച് 4ന് റിലീസ് ചെയ്യേണ്ടിയിരുന്ന മമ്മൂട്ടി ചിത്രം പ്രീസ്‌റ്റിന്റെ റിലീസും അനിശ്‌ചിതത്വത്തിലാണ്.

സെക്കൻഡ് ഷോ ഇല്ലാത്തത് തീയറ്റർ കളക്ഷനെ കാര്യമായി ബാധിച്ചിട്ടുണ്ട്. ഇത്തരത്തിൽ മുന്നോട്ട് പോകാൻ ആവില്ല. സെക്കൻഡ് ഷോ അനുവദിക്കണം എന്നാവശ്യപ്പെട്ട് ഫിലിം ചേംബർ സർക്കാരിനു കത്ത് നൽകി. നിയന്ത്രണങ്ങളോടെയുള്ള പ്രദർശനം വൻ സാമ്പത്തിക പ്രതിസന്ധിയാണ് ഉണ്ടാക്കുന്നതെന്ന് നിർമാതാക്കൾ പറയുന്നു.

വിനോദ നികുതി ഇളവ് മാർച്ച് 31 വരെയാണ് നൽകിയിരുന്നത്. ഇതടക്കമുള്ള ഇളവുകൾ മാർച്ച് 31ന് ശേഷവും തുടരണമെന്നും സിനിമാ സംഘടനകൾ ആവശ്യപ്പെടുന്നു. വിഷയത്തിൽ അടിയന്തര ഇടപെടൽ ഉണ്ടായില്ലെങ്കിൽ തീയറ്ററുകൾ പൂർണമായും അടഞ്ഞു കിടക്കുന്ന അവസ്‌ഥ ഉണ്ടാകുമെന്ന് ഫിലിം ചേംബർ അറിയിച്ചു.

Also Read: സംസ്‌ഥാനത്ത് 4 ലക്ഷം ഡോസ് വാക്‌സിനുകള്‍ നാളെ എത്തും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE