വിജയപാതയില്‍ തിരിച്ചെത്താന്‍ ഗോവയും വിജയക്കുതിപ്പ് തുടരാന്‍ ജംഷെഡ്‌പൂരും ഇന്ന് നേര്‍ക്കുനേര്‍

By Staff Reporter, Malabar News
Jamshedpur-FC-vs-FC-Goa_malabar news
Ajwa Travels

ഗോവ: ഐഎസ്എല്ലില്‍ ഇന്ന് എഫ്‌സി ഗോവക്ക് എതിരാളി ജംഷെഡ്‌പൂര്‍. അവസാന രണ്ടു മല്‍സരങ്ങളിലും പരാജയം ഏറ്റുവാങ്ങിയ ഗോവക്ക് വിജയപാതയില്‍ തിരിച്ചെത്താന്‍ ഇന്നത്തെ മല്‍സരം നിര്‍ണയകമാണ്. അതേസമയം സീസണില്‍ മികച്ച ഫോം തുടരുന്ന ജംഷെഡ്‌പൂരും വിജയ പ്രതീക്ഷയിലാണ്. ഇന്ന് രാത്രി 7.30നാണ് മല്‍സരം.

കഴിഞ്ഞ സീസണലെ ചാമ്പ്യന്‍മാരായ ഗോവക്ക് ഇത്തവണ ഏഴു മല്‍സരങ്ങള്‍ കഴിഞ്ഞിട്ടും ആകെ രണ്ട് വിജയം മാത്രമാണ് നേടാന്‍ കഴിഞ്ഞത്. എന്നാല്‍ മറുവശത്ത് മികച്ച ഫോമിലാണ് ജംഷെഡ്‌പൂര്‍ എഫ്‌സി. അവസാന മല്‍സരത്തില്‍ നോര്‍ത്ത് ഈസ്‌റ്റ് യുണൈറ്റഡിനെ അടിയറവ് പറയിച്ച ആത്‌മവിശ്വാസവും ആയാണ് ജംഷെഡ്‌പൂര്‍ താരങ്ങള്‍ ഇന്ന് കളത്തിലിറങ്ങുക. മാത്രവുമല്ല ഇന്നത്തെ മല്‍സരം വിജയിച്ചാല്‍ ലീഗില്‍ മൂന്നാം സ്‌ഥാനത്തേക്ക് ഉയരാനും അവര്‍ക്കാകും.

Read Also: ‘മാലിക്’ എത്തുന്നു; റിലീസ് തീയ്യതി പുറത്തുവിട്ട് ഫഹദ്

അവസാന മല്‍സരത്തില്‍ ജംഷെഡ്‌പൂര്‍ നോര്‍ത്ത് ഈസ്‍റ്റിനെ ഒരു ഗോളിനാണ് തോല്‍പ്പിച്ചത്. ഗോള്‍ കീപ്പര്‍ രെഹ്‌നേഷിന്റെ മികച്ച ഫോമായിരുന്നു ജംഷെഡ്‌പൂരിനെ വിജയത്തിലേക്ക് നയിച്ചത്. ഇന്നത്തെ മല്‍സരത്തിലും വിജയം ആവര്‍ത്തിക്കാന്‍ കഴിയുമെന്നാണ് ജംഷെഡ്‌പൂര്‍ താരങ്ങളുടെ പ്രതീക്ഷ.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE