അറ്റ്ലീ ചിത്രത്തില്‍ കിംഗ് ഖാന്‍ ഇരട്ട വേഷത്തിലെന്ന് സൂചന; റിപ്പോര്‍ട്ട് പുറത്ത്

By Staff Reporter, Malabar News
entertainment image_malabar news
Atlee, Shah Rukh Khan
Ajwa Travels

തമിഴില്‍ വമ്പന്‍ ഹിറ്റുകള്‍ ഒരുക്കിയ സംവിധായകനാണ് അറ്റ്‌ലീ. കഴിഞ്ഞ ഒരു വര്‍ഷത്തോളമായി അറ്റ്‌ലീയുടെ പുതിയ ചിത്രത്തില്‍ ബോളിവുഡ് കിംഗ് ഷാരൂഖ് ഖാന്‍ നായകനായി എത്തുമെന്ന് വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ഇപ്പോഴിതാ ചിത്രത്തെക്കുറിച്ച് പ്രചരിക്കുന്ന അഭ്യൂഹങ്ങള്‍ക്കിടെ അറ്റ്ലി ചിത്രത്തില്‍ ഷാരൂഖ് ഇരട്ട വേഷം ചെയ്യുമെന്ന റിപ്പോര്‍ട്ടാണ് പുറത്തു വന്നിരിക്കുന്നത്.

ഒരു പ്രമുഖ അന്വേഷണ ഏജന്‍സിയിലെ ഉദ്യോഗസ്‌ഥന്റെയും അയാളുടെ കുറ്റവാളിയായ മകന്റെയും വേഷങ്ങളിലായിരിക്കും കിംഗ് ഖാന്‍ ബിഗ് സ്‌ക്രീനിലെത്തുക എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. അങ്ങനെയെങ്കില്‍ തന്റെ കുറ്റവാളിയായ മകനെ പിടിക്കാന്‍ ശ്രമിക്കുന്ന പിതാവായി താരം സ്‌ക്രീനില്‍ പ്രത്യക്ഷപ്പെടും. രണ്ട് കഥാപാത്രങ്ങള്‍ തമ്മിലെ ഏറ്റുമുട്ടലുകള്‍ അവതരിപ്പിക്കുന്ന ഇമോഷണല്‍ ക്രൈം ത്രില്ലറായിരിക്കും സിനിമയെന്നാണ് സൂചനകളില്‍ നിന്നും വ്യക്‌തമാവുന്നത്.

ചിത്രം അടുത്ത വര്‍ഷം റിലീസ് ചെയ്യപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചിത്രത്തിലെ അച്ഛന്‍ വേഷത്തിനായി ഷാരൂഖ് ഖാന്‍ ഒട്ടേറെ തയ്യാറെടുപ്പുകളാണ് നടത്തുന്നത്. ജൂഹി ചൗളയും സോണാലി ബെന്ദ്രെയും അഭിനയിച്ച മഹേഷ് ഭട്ടിന്റെ ‘ഡ്യൂപ്ളിക്കേറ്റ്‘ എന്ന സിനിമയിലും ഷാരൂഖ് മുന്‍പ് ഇരട്ട വേഷം കൈകാര്യം ചെയ്‌തിരുന്നു. അതേസമയം അറ്റ്ലി നേരത്തെ സംവിധാനം ചെയ്‌ത മൂന്ന് ചിത്രങ്ങളിലും നായകന്‍ ഇരട്ട വേഷത്തിലായിരുന്നു.

ദീപിക പദുക്കോണ്‍ നായികയായി എത്തുന്ന ‘പത്താനാ‘ണ് ഷാരൂഖ് ഖാന്റെ അണിയറയിലുള്ള ചിത്രം. ജോണ്‍ എബ്രഹാം പ്രതിനായകനായി എത്തുന്ന ചിത്രം പ്രതികാരത്തിന്റെ കഥയാണ് പറയുന്നത്.

രാജ് കുമാര്‍ ഹിരാനി സംവിധാനം ചെയ്യുന്ന കുടിയേറ്റത്തിന്റെ കഥ പറയുന്ന മറ്റൊരു ചിത്രത്തിലും ഷാരൂഖ് നായകനായി എത്തുമെന്ന് റിപ്പോര്‍ട്ടുണ്ട്.

Read Also: ഹത്രസ് കേസ്: ഡോ അസീം മാലിക്കിനെ തിരിച്ചെടുക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE