ആദ്യ ജെയിംസ് ബോണ്ട് ഷോൺ കോണറിക്ക് വിട

By Trainee Reporter, Malabar News
Sean Connery - Malabar News

ജെയിംസ് ബോണ്ട് സിനിമകളിലൂടെ പ്രസിദ്ധനായ സ്‌കോട്ടിഷ് നടൻ ഷോൺ കോണറി അന്തരിച്ചു. 90 വയസായിരുന്നു. ഏറെ ദിവസങ്ങളായി ശാരീരിക ബുദ്ധിമുട്ടുകളാൽ അസ്വസ്‌ഥനായിരുന്നു ഇദ്ദേഹം. ജെയിംസ് ബോണ്ട് സിനിമകളിൽ ആദ്യമായി ബോണ്ടിന്റെ വേഷമണിഞ്ഞത് ഇദ്ദേഹമാണ്. 1962 മുതൽ 1983 വരെ 7 ബോണ്ട് സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. ഡോ. നോ, യു ഒൺലി ലിവ് ട്വയ്‌സ്, ഡയമണ്ട്സ് ആർ ഫോറെവർ, നെവർ സെ നെവർ എന്നീ ബോണ്ട് സിനിമകളിൽ വേഷമിട്ടു.

ദ അൺടച്ചബിൾസ് എന്ന സിനിമയിലൂടെ മികച്ച സഹതാരത്തിനുള്ള ഓസ്‌കാർ പുരസ്‌കാരം സ്വന്തമാക്കി. മാർനി (1964), മർഡർ ഓൺ ദ ഓറിയന്റ് എക്‌സ്‌പ്രസ്‌ (1974), ദ മാൻ വുഡ് ബി കിംഗ് (1975), ദ നെയിം ഓഫ് ദ റോസ് (1986), ഹൈലാൻഡർ(1986), ഇന്ത്യാന ജോൺസ്‌ ആൻഡ് ദ ലാസ്‌റ്റ് ക്രൂസേഡ് (1989), ദ ഹണ്ട് ഫോർ റെഡ് ഒക്‌ടോബർ (1990), ഡ്രാഗൺ ഹാർട്ട് (1996), ദ റോക്ക് (1996), ഫൈൻഡിങ് ഫോറസ്‌റ്റർ (2000) എന്നിവയാണ് മറ്റു പ്രധാന ചിത്രങ്ങൾ. ഓസ്‌കറും രണ്ട് ബാഫ്റ്റാ പുരസ്‌കാരങ്ങളും മൂന്ന് ഗോൾഡൻ ഗ്ളോബ് പുരസ്‌കാരങ്ങളും നേടിയിട്ടുണ്ട്.

Read also: മൊബൈൽ ആപ്പുകൾ; കെണിയിൽ വീഴാതെ നോക്കാം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE