തിരുവനന്തപുരം:വ്യത്യസ്ത ആവശ്യങ്ങൾക്കുള്ള നിരവധി ആപ്പുകൾ നമുക്ക് ലഭ്യമാണ്. ഫോണിൽ നിന്ന് രഹസ്യ വിവരങ്ങൾ ചോരുന്നതുൾപ്പടെ പല ഗുരുതര പ്രശ്നങ്ങളും വരുത്തിവെക്കുന്ന ആപ്പുകളും അക്കൂട്ടത്തിലുണ്ട്. അത്തരം അപ്പുകളിൽ നിന്ന് രക്ഷ നേടുന്നതിനായി ചെയ്യാൻ കഴിയുന്ന ഒരേയൊരു വഴി ആപ്പുകൾ പരിശോധിച്ച് വിലയിരുത്തിയ ശേഷം മാത്രം ഡൗൺലോഡ് ചെയ്യുക എന്നതാണ്. അതിനു സഹായിക്കുന്ന ചില നിർദേശങ്ങളാണ് കേരളാ പൊലീസ് മുന്നോട്ട് വെക്കുന്നത്.
- ഗൂഗിൾ പ്ളേ സ്റ്റോർ, ആപ്പ് സ്റ്റോർ എന്നിവിടങ്ങളിൽ നിന്ന് മാത്രം ആപ്ളിക്കേഷൻ ഡൗൺലോഡ് ചെയ്യുക.
- ഗൂഗിൾ വഴി സെർച്ച് ചെയ്ത് കിട്ടുന്ന ലിങ്കുകൾ, ഇമെയിൽ, സമൂഹ മാദ്ധ്യമങ്ങളിലൂടെ ലഭിക്കുന്ന ലിങ്കുകൾ എന്നിവ ഉപയോഗിച്ച് ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യാതിരിക്കുക.
- മൊബൈൽ ഫോൺ ഓപ്പറേറ്റിംഗ് സിസ്റ്റം, ആന്റിവൈറസ് സോഫ്റ്റ് വെയറുകൾ എന്നിവ ഇടക്കിടെ അപ്ഡേറ്റ് ചെയ്യുക.
- വളരെ അത്യാവശ്യമായ ആപ്പുകൾ ഒഴികെയുള്ളവ അൺഇൻസ്റ്റാൾ ചെയ്യുക.
- ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യുമ്പോൾ അവ ആവശ്യപ്പെടുന്ന അനുമതികൾ പരിശോധിക്കുകയും ആപ്പിന്റെ പ്രവർത്തനങ്ങൾക്ക് ആവശ്യമില്ലാത്ത പെർമിഷനുകൾ കൊടുക്കാതിരിക്കുകയും ചെയ്യുക.
- ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യുന്നതിനു മുൻപ് അവയുടെ വിശ്വസനീയത, റിവ്യൂ എന്നിവ വിലയിരുത്തുക.
- മൊബൈൽ ഫോൺ വാങ്ങുമ്പോഴും സർവീസ് ചെയ്തതിനുശേഷവും ഫാക്ടറി റീസെറ്റ് ചെയ്ത ശേഷം മാത്രം ഉപയോഗിക്കുക.
Read also: റോയൽ ലുക്കിൽ കാജൽ; വിവാഹ വിശേഷങ്ങൾ അറിയാം