അമേരിക്കന്‍ സിറ്റി ബാങ്കിന് ആദ്യമായി വനിതാ സി.ഇ.ഒ

By News Desk, Malabar News
MalabarNews_jane fraser
Jane Fraser
Ajwa Travels

അമേരിക്കയിലെ മൂന്നാമത്തെ വലിയ ബാങ്കായ സിറ്റി ഗ്രൂപ്പിന്റെ ആദ്യ വനിതാ സി.ഇ.ഒ ആയി ജെയ്ന്‍ ഫ്രേസര്‍ ചുമതലയേല്‍ക്കാന്‍ ഒരുങ്ങുന്നു. നിലവിലെ പ്രസിഡന്റും ഗ്ലോബല്‍ കണ്‍സ്യൂമര്‍ ഡിവിഷന്‍ മേധാവിയുമാണ് ജെയ്ന്‍ ഫ്രേസര്‍.

യു.എസ് സാമ്പത്തിക മേഖലയില്‍ നിലനില്‍ക്കുന്ന പുരുഷ മേധാവിത്വത്തിന് ഒരു മാറ്റത്തിന്റെ മുഖമായിട്ടാണ് സിറ്റി ബാങ്കും ജെയ്ന്‍ ഫ്രേസറും കടന്നു വരാന്‍ തുടങ്ങുന്നത്. സ്‌കോട്ട്‌ലന്റില്‍ ജനിച്ച ഫ്രേസര്‍ പതിനാറ് വര്‍ഷമായി സിറ്റി ഗ്രൂപ്പിന് വേണ്ടി പ്രവര്‍ത്തിക്കുന്നു. ബാങ്കിന്റെ ലാറ്റിന്‍ അമേരിക്കന്‍ മേഖലയുടെ മേല്‍നോട്ടം ഉള്‍പ്പെടെ, നിരവധി ബിസിനസുകള്‍ തന്റെ കരിയറില്‍ നടത്തിയിട്ടുണ്ട് ഈ 53കാരി.

19 രാജ്യങ്ങളുമായുള്ള ബിസിനസിന്റെ മേല്‍നോട്ടം വഹിച്ചുകൊണ്ടിരിക്കുന്ന ജെയ്ന്‍ ഫ്രേസറിന് ബാങ്കിന്റെ മുന്നോട്ടുള്ള വളര്‍ച്ചയില്‍ വലിയ പങ്ക് വഹിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് സിറ്റി ഗ്രൂപ്പിന്റെ ബോര്‍ഡ് ഓഫ് ഡയറക്ടേഴ്‌സില്‍ ഒരാളായ ജോണ്‍ ദുഗാന്‍ പറയുന്നു. കഴിഞ്ഞ എട്ട് വര്‍ഷമായി ചുമതല വഹിക്കുന്ന മൈക്കല്‍ കോര്‍ബറ്റ് വിരമിക്കാന്‍ ഒരുങ്ങുന്നതോടെയാണ് ബാങ്കിന്റെ പുതിയ തീരുമാനം.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE