ജാൻവി കപൂർ-രാജ്‌കുമാർ റാവു ജോഡിയുടെ ‘റൂഹി’; ട്രെയ്‌ലർ പുറത്തിറങ്ങി

By Team Member, Malabar News
Roohi
Representational image
Ajwa Travels

ബോളിവുഡ് താരങ്ങളായ ജാൻവി കപൂർ, രാജ്‌കുമാർ റാവു എന്നിവർ കേന്ദ്രകഥാപാത്രങ്ങളാകുന്ന പുതിയ ചിത്രമാണ് ‘റൂഹി’. ചിത്രത്തിന്റെ ട്രെയ്‌ലർ അണിയറ പ്രവർത്തകർ പുറത്തുവിട്ടു. ഇതിനോടകം തന്നെ ചിത്രത്തിന്റെ ചെറിയ  ദൃശ്യങ്ങൾ ഒക്കെ പ്രേക്ഷകർക്കിടയിൽ ചർച്ചയായിരുന്നു. ഹൊറർ-കോമഡി ചിത്രമായി ഒരുങ്ങുന്ന റൂഹിയിൽ ജാൻവി കപൂർ പ്രേത കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്.

ഹർദിക് മെഹ്തയാണ് റൂഹി സംവിധാനം ചെയ്യുന്നത്. ചിത്രത്തിൽ ജാൻവിക്കും, രാജ്‌കുമാറിനും ഒപ്പം വരുൺ ശർമയും പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. ദിനേശ് വിജയൻ നിർമ്മാണം നിർവഹിക്കുന്ന ചിത്രത്തിൽ അമലേന്ദു ചൗധരിയാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്.

മാർച്ച് 11ആം തീയതിയാണ് ചിത്രം പ്രേക്ഷകർക്ക് മുന്നിലെത്തുന്നത്. സിനിമയുടെ ട്രെയ്‌ലർ സമൂഹമാദ്ധ്യമങ്ങളിലൂടെ താരങ്ങൾ ഷെയർ ചെയ്‌തിട്ടുണ്ട്‌. നവദമ്പതികളെ ഇരയാക്കുന്ന ഒരു പ്രേതത്തെക്കുറിച്ച് ആളുകൾ സംസാരിക്കുന്നതിൽ നിന്നാണ് ട്രെയിലർ തുടങ്ങുന്നത്. ദേവേന്ദ്ര മുരുദേശ്വർ ആണ് ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിക്കുന്നത്.

Read also : ദൃശ്യം 2 തീയേറ്ററുകളിൽ പ്രദർശിപ്പിക്കാൻ അനുവദിക്കില്ലെന്ന് ഫിലിം ചേംബർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE