ദൃശ്യം 2 തീയേറ്ററുകളിൽ പ്രദർശിപ്പിക്കാൻ അനുവദിക്കില്ലെന്ന് ഫിലിം ചേംബർ

By Staff Reporter, Malabar News
Ajwa Travels

കൊച്ചി: മോഹന്‍ലാല്‍ ചിത്രം ദൃശ്യം 2 തീയേറ്ററില്‍ പ്രദര്‍ശിപ്പിക്കില്ലെന്ന് ഫിലിം ചേംബര്‍. തീയേറ്ററില്‍ റിലീസ് ചെയ്‌ത ശേഷം ഒടിടി എന്നതാണ് ഫിലിം ചേംബറിന്റെ തീരുമാനമെന്ന് പ്രസിഡണ്ട് വിജയകുമാര്‍ പറഞ്ഞു. സൂഫിയും സുജാതയും ഒടിടി റിലീസിനെ എതിര്‍ത്ത മോഹന്‍ലാല്‍ സ്വന്തം കാര്യത്തില്‍ വാക്ക് മാറ്റരുതെന്നും പലര്‍ക്കും പല നീതിയെന്നത് ശരിയല്ലെന്നും ഫിലിം ചേംബര്‍ പ്രതിനിധികൾ പറഞ്ഞു.

ദൃശ്യം 2 ഒടിടി റിലീസിന് ശേഷം തീയേറ്ററില്‍ എത്തുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. സംവിധായകനും നിര്‍മാതാവും ഇത്തരത്തില്‍ പ്രതികരിച്ചിരുന്നു. എന്നാല്‍ ഇതിനെതിരെയാണ് ഫിലിം ചേംബര്‍ രംഗത്ത് എത്തിയത്. ഇത്തരത്തിലൊരു കീഴ്‌വഴക്കം നിലവിലില്ല. ഒരു സൂപ്പര്‍ താരത്തിനും സൂപ്പര്‍ നിര്‍മാതാവിനും ഇളവ് നല്‍കാനാകില്ല. അങ്ങനെ പുതിയൊരു കീഴ്‌വഴക്കം ഉണ്ടാക്കിയെടുക്കാൻ ആവില്ലെന്നും ഫിലിം ചേംബര്‍ അറിയിച്ചു.

ഫിലിം ചേംബറിന്റെ തീരുമാനം 42 ദിവസം തീയേറ്ററില്‍ ഓടിയതിന് ശേഷം ചിത്രങ്ങള്‍ ഒടിടിക്ക് നല്‍കുകയെന്നതാണ്. എന്നാല്‍ നിലവില്‍ ആ തീരുമാനം ലംഘിക്കപ്പെട്ടു. ദൃശ്യം സിനിമ തീയേറ്ററില്‍ റിലീസ് ചെയ്യുന്നതിനായി ചിത്രീകരിച്ചതാണെന്നും ഫിലിം ചേംബര്‍ അറിയിച്ചു.

Read Also: രാജ്യാന്തര ചലച്ചിത്രമേള; കൊച്ചി എഡിഷന് നാളെ തുടക്കമാവും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE