‘എന്‍ഡിഎ കോര്‍ഡിനേഷന്‍ കമ്മിറ്റി’; ആവശ്യത്തിലുറച്ച് ജെഡിയു

By Syndicated , Malabar News
Ajwa Travels

പാറ്റ്‌ന: ജാതി സെന്‍സസ് വിഷയത്തിൽ ബിജെപിക്കെതിരെ രൂക്ഷ നിലപാടെടുത്ത് ജെഡിയു. അഭിപ്രായ വ്യത്യാസം പ്രകടമായ വിഷയങ്ങളില്‍ ഏകോപനം വേണമെന്നും അതിനായി എന്‍ഡിഎ കോര്‍ഡിനേഷന്‍ കമ്മിറ്റി രൂപീകരിക്കണമെന്നും ജെഡിയു ദേശീയ കൗണ്‍സില്‍ ആവശ്യപ്പെട്ടു. കോര്‍ഡിനേഷന്‍ കമ്മിറ്റി എന്ന ആവശ്യം തങ്ങള്‍ മുന്നണിക്ക് മുന്‍പാകെ ഉയര്‍ത്തുമെന്ന് ജെഡിയു പ്രിന്‍സിപ്പല്‍ സെക്രട്ടറി കെസി ത്യാഗി പറഞ്ഞു.

പ്രധാനമന്ത്രി പദത്തിനായി നിതീഷ് കുമാർ കരുക്കള്‍ നീക്കുന്നുവെന്ന തരത്തില്‍ ചിലര്‍ പ്രചാരണം നടത്തുന്നുണ്ടെന്നും അത് ദുരീകരിക്കാൻ അദ്ദേഹം മൽസരിക്കാനില്ലെന്ന പ്രമേയം പാസാക്കിയതായും ത്യാഗി പറഞ്ഞു. പ്രധാനമന്ത്രി പദത്തിലേക്ക് എല്ലാ യോഗ്യതയുമുള്ള നേതാവാണ് നിതീഷ് കുമാറെന്നും ത്യാഗി കൂട്ടിച്ചേർത്തു.

“എബി വാജ്‌പേയുടെ കാലത്തും ഇത്തരത്തിലുള്ള പാനല്‍ പ്രവര്‍ത്തിച്ചിരുന്നു. വ്യത്യസ്‍ത അഭിപ്രായമുള്ള വിഷയങ്ങളില്‍ ഏകോപനമുണ്ടാക്കാന്‍ ഇവ സഹായിക്കും”- ത്യാഗി പറഞ്ഞു. ജാതി സെന്‍സസ് നടത്തണമെന്ന ആവശ്യം ഉന്നയിച്ച് സര്‍വകക്ഷി സംഘത്തിനൊപ്പം നിതീഷ് കുമാറും പ്രധാനമന്ത്രി നരേന്ദ്രമോദിയെ കണ്ടിരുന്നു. അനുകൂല നടപടി ഉണ്ടായില്ലെങ്കിൽ എന്‍ഡിഎക്കെതിരെ നിലപാട് സ്വീകരിക്കുമെന്ന് മുതിര്‍ന്ന മുന്‍ കേന്ദ്രമന്ത്രിയും ജെഡിയു നേതാവുമായ ഉപേന്ദ്ര കുശ്വാഹ പറഞ്ഞിരുന്നു.

Read also: അഫ്‌ഗാനിൽ ശേഷിക്കുന്ന ഇന്ത്യക്കാർ ഇന്ന് മടങ്ങിയേക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE