‘ട്വെൽത് മാൻ’; ജീത്തു ജോസഫ്-മോഹൻലാൽ കൂട്ടുകെട്ട് വീണ്ടും

By Staff Reporter, Malabar News
12th man movie-first look poster
Ajwa Travels

വിജയം ആവർത്തിക്കാൻ ജീത്തു ജോസഫ്-മോഹൻലാൽ കൂട്ടുകെട്ട് വീണ്ടും. ‘ദൃശ്യം2‘വിന്റെ വമ്പൻ വിജയത്തിന് പിന്നാലെയാണ് ‘ട്വെൽത് മാൻ’ എന്ന ചിത്രത്തിനായി ഇരുവരും ഒന്നിക്കുന്നത്. ചിത്രത്തിന്റെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റർ റിലീസ് ചെയ്‌തു. മോഹൻലാലും ജീത്തുവും പങ്കുവെച്ച പോസ്‌റ്ററിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമിക്കുന്ന ഈ ചിത്രം ഒരു വീട്ടിൽ നടക്കുന്ന കഥയാണ് പറയുന്നത്. ‘ട്വെൽത് മാൻ’ ഒരു മിസ്‌റ്ററി ത്രില്ലർ ആണെന്നാണ് റിപ്പോർട്ടുകൾ.

ലാലേട്ടനൊപ്പം തന്റെ അടുത്ത മലയാളം സിനിമ പ്രഖ്യാപിച്ചതില്‍ സന്തോഷമുണ്ടെന്നും നിങ്ങളുടെ എല്ലാ അനുഗ്രഹങ്ങളും പിന്തുണയും ആവശ്യമാണെന്നും പോസ്‌റ്റർ പങ്കുവെച്ചുകൊണ്ട് ജീത്തു ജോസഫ് കുറിച്ചു. സിനിമാ ചിത്രീകരണത്തിന് സര്‍ക്കാര്‍ അനുമതി നല്‍കിയാലുടന്‍ സിനിമയുടെ ഷൂട്ടിംഗ് ആരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചു.

Most Read: യുഎപിഎയിലെ മൗലികാവകാശ ലംഘന വകുപ്പുകള്‍ക്കെതിരെ സ്‌റ്റാൻ സ്വാമി ഹൈക്കോടതിയില്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE