പൃഥ്വിരാജിനൊപ്പം സിനിമയൊരുക്കാൻ ജീത്തു ജോസഫ്

By Film Desk, Malabar News
Ajwa Travels

പൃഥ്വിരാജ് സുകുമാരനൊപ്പം ഫെഫ്‌കയ്‌ക്കായി സിനിമയൊരുക്കാൻ സംവിധായകൻ ജീത്തു ജോസഫ്. ‘മെമ്മറീസ്’, ‘ഊഴം’ എന്നീ ചിത്രങ്ങൾക്ക് ശേഷം ഇരുവരും ഒന്നിക്കുന്ന രമേഷ് പി പിള്ളയുടെ പ്രൊഡക്ഷൻ ബാനറിലാണ് ഒരുങ്ങുന്നത്.

അടുത്തിടെ നടന്ന ഫെഫ്‌ക ഡയറക്‌ടേഴ്സ് യൂണിയന്റെ വാർഷിക യോഗത്തിലായിരുന്നു ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം നടന്നത്. സിനിമയുടെ നിർമാണ പ്രവർത്തനങ്ങൾ അണിയറയിൽ ആരംഭിച്ചു കഴിഞ്ഞതായാണ് വിവരം.

‘ട്വൽത്ത് മാന്’ ശേഷം ജീത്തു ജോസഫ് ഒരുക്കുന്ന ‘റാമി’ന് ശേഷമാകും പുതിയ ചിത്രം ഒരുങ്ങുക. ‘റാമിന്റെ’ രണ്ടാം ഷെഡ്യൂൾ ചിത്രീകരണം ഉടൻ ആരംഭിക്കും. തെന്നിന്ത്യൻ നടി തൃഷ ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. റിയലിസ്‍റ്റിക് ആക്ഷൻ എന്റർടെയ്നർ വിഭാഗത്തിൽ പെടുന്ന ചിത്രം വമ്പൻ ബജറ്റിലാണ് ഒരുങ്ങുന്നത്.

അതേസമയം പൃഥ്വിരാജ്- ജീത്തു ജോസഫ് കൂട്ടുകെട്ടിൽ ഏറ്റവുമൊടുവിൽ ഇറങ്ങിയ ‘ഊഴം’മാണ്. ഈ സിനിമ സമ്മിശ്ര പ്രതികരണങ്ങളാണ് നേടിയതെങ്കിൽ ഇരുവരും ആദ്യമായി ഒന്നിച്ച ‘മെമ്മറീസ്’ വലിയ വിജയമായിരുന്നു. ത്രില്ലർ വിഭാഗത്തിൽ പുറത്തിറങ്ങിയ ചിത്രത്തിന്റെ മേക്കിങും പൃഥ്വിരാജിന്റെ പ്രകടനവും ഏറെ പ്രേക്ഷക പ്രശംസയും നേടിയിരുന്നു.

Most Read: മഹാരാഷ്‌ട്രയിൽ മന്ത്രിസഭാ രൂപവൽകരണം; നീക്കങ്ങൾ ഊർജിതമാക്കി ബിജെപി 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE