മഹാരാഷ്‌ട്രയിൽ മന്ത്രിസഭാ രൂപവൽകരണം; നീക്കങ്ങൾ ഊർജിതമാക്കി ബിജെപി

By News Desk, Malabar News
Ajwa Travels

മുംബൈ: മഹാരാഷ്‌ട്രയിൽ ഉദ്ധവ് താക്കറെ രാജിവെച്ചതോടെ ശിവസേന വിമത എംഎൽഎമാരെ ഒപ്പം ചേർത്ത് മന്ത്രിസഭാ രൂപവൽകരണത്തിനൊരുങ്ങി ബിജെപി. പ്രതിപക്ഷ നേതാവ് ദേവേന്ദ്ര ഫഡ്‌നവസിന്റെ നേതൃത്വത്തിൽ ഊർജിതമായ നീക്കങ്ങളാണ് നടക്കുന്നത്. ബുധനാഴ്‌ച വൈകുന്നേരം ഗവർണറെ കണ്ട ദേവേന്ദ്ര ഫഡ്‌നവിസ്‌ വ്യാഴാഴ്‌ച സർക്കാർ രൂപീകരിക്കാനുള്ള അവകാശവാദം ഉന്നയിക്കും.

ബുധനാഴ്‌ച മുംബൈയിൽ എത്തിയ മുഴുവൻ ബിജെപി എംഎൽഎമാരും നഗരത്തിലെ പ്രസിഡണ്ട് ഹോട്ടലിൽ താമസിക്കുകയാണ്. ഗോവയിലുള്ള ഏക്‌നാഥ്‌ ഷിൻഡെയുടെ നേതൃത്വത്തിലുള്ള വിമതസംഘം വ്യാഴാഴ്‌ച രാവിലെ തന്നെ മുംബൈയിൽ എത്തും. ബിജെപിയുമായി സർക്കാർ രൂപവൽകരണ കാര്യങ്ങൾ ചർച്ച ചെയ്യുമെന്ന് ശിവസേനാ വിമതനേതാക്കൾ അറിയിക്കുകയും ചെയ്‌തിട്ടുണ്ട്‌.

ആഴ്‌ചകൾ നീണ്ടുനിന്ന രാഷ്‌ട്രീയ അനിശ്‌ചിതത്വങ്ങൾക്ക് ഒടുവിലാണ് ഇന്നലെ ഉദ്ധവ് താക്കറെ മഹാരാഷ്‌ട്ര മുഖ്യമന്ത്രി സ്‌ഥാനം രാജിവെച്ചത്. വിമതരുടെ ആവശ്യപ്രകാരം നിയമസഭയിൽ വ്യാഴാഴ്‌ച രാവിലെ 11ന് വിശ്വാസവോട്ടെടുപ്പ് നടത്തണമെന്ന ഗവർണറുടെ നിർദ്ദേശത്തിൽ സുപ്രീംകോടതി വിധി തിരിച്ചടിയായതാണ് രാജിയിൽ കലാശിച്ചത്. ബുധനാഴ്‌ച രാത്രി സുപ്രീം കോടതി വിധി വന്നതിന് പിന്നാലെ ഫേസ്‌ബുക്ക് ലൈവിലൂടെ ഉദ്ധവ് രാജി പ്രഖ്യാപിക്കുകയായിരുന്നു.

Most Read: അകത്ത് സ്വർണവും വജ്രവും; ഒരു തലയണയുടെ വില 45 ലക്ഷമോ?

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE