സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട ചർച്ചയിൽ സംതൃപ്‌തർ; ജോസ് കെ മാണി

By Team Member, Malabar News
jose k mani
Jose K Mani
Ajwa Travels

കോട്ടയം : നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സീറ്റ് വിഭജന ചർച്ചയിൽ സംതൃപ്‌തരാണെന്ന് വ്യക്‌തമാക്കി ജോസ് കെ മാണി. സീറ്റ് നിർണയത്തിന് ഒരു ഘട്ട ചർച്ച കൂടി വേണ്ടിവരുമെന്നും, നിലവിലെ ചർച്ചയിൽ തൃപ്‌തരാണെന്നും അദ്ദേഹം വ്യക്‌തമാക്കി.

കേരള കോൺഗ്രസിന് സ്വാധീനമുള്ള മേഖലകളിലെ സീറ്റുകളെ കുറിച്ചെല്ലാം ചർച്ചയിൽ സംസാരിച്ചിട്ടുണ്ടെന്നും, ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ പരമ്പരാഗതമായി കേരള കോൺഗ്രസ് മൽസരിക്കുന്ന സീറ്റുകളെല്ലാം ചർച്ചയിൽ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു. കൂടാതെ ഇതുവരെ സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട ചർച്ചകൾ വളരെ പോസിറ്റീവ് ആയിട്ടാണ് മുന്നോട്ട് പോകുന്നതെന്നും അദ്ദേഹം അറിയിച്ചു.

കേരള കോൺഗ്രസിന്റെ ആവശ്യങ്ങളെ കുറിച്ച് മാത്രമാണ് ചർച്ച നടന്നത്. മറ്റ് ഘടകകക്ഷികളെ പറ്റിയുള്ള ചർച്ചകൾ ഇതുവരെ നടന്നിട്ടില്ല. കേരള കോൺഗ്രസിന്റെ സിറ്റിംഗ് സീറ്റുകളെ കുറിച്ചും, മറ്റ് അർഹതപ്പെട്ട സീറ്റുകളെ കുറിച്ചും നടന്ന ചർച്ചയിൽ തങ്ങൾക്ക് അനുകൂലമായി സീറ്റുകൾ ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും ജോസ് കെ മാണി വ്യക്‌തമാക്കി.

Read also : കോൺഗ്രസിൽ വീണ്ടും രാജി; വയനാട് കെപിസിസി സെക്രട്ടറി പാർട്ടി വിട്ടു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE