ജോസഫിന്റെ തമിഴ് പതിപ്പൊരുങ്ങുന്നു: ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

By Trainee Reporter, Malabar News
joseph tamil remake_ Malabar News
R K Suresh
Ajwa Travels

മലയാളത്തിലെ സൂപ്പര്‍ ഹിറ്റ് ചലച്ചിത്രം ജോസഫിന് തമിഴ് പതിപ്പൊരുങ്ങുന്നു. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തു വന്നു. നടന്‍ ശിവകാര്‍ത്തികേയനാണ് പോസ്റ്റര്‍ പുറത്ത് വിട്ടത്. വിചിത്തിരന്‍ എന്ന പേരിലിറങ്ങുന്ന ചിത്രത്തിന്റെ സംവിധാനം എം. പത്മകുമാര്‍ തന്നെയാണ് നിര്‍വഹിക്കുന്നത്. ബി സ്റ്റുഡിയോയുടെ ബാനറില്‍ സംവിധായകന്‍ ബാലയാണ് ചിത്രം തമിഴില്‍ നിര്‍മ്മിക്കുന്നത്.

താരായ് തപ്പട്ടൈ എന്ന സിനിമയിലൂടെ ശ്രദ്ധേയനായ ആര്‍.കെ. സുരേഷാണ് ചിത്രത്തില്‍ നായകനായെത്തുന്നത്. ജനുവരി മുതല്‍ ചിത്രത്തിന് വേണ്ടിയുള്ള തയാറെടുപ്പിലാണ് താരം. മലയാളത്തിലേത് പോലെ തമിഴിലും രണ്ട് രൂപത്തിലാണ് നായക കഥാപാത്രം എത്തുക. ജി.വി. പ്രകാശാണ് ചിത്രത്തിന്റെ സംഗീതം ഒരുക്കിയിരിക്കുന്നത്.

Read also: മോളിവുഡിന്റെ ‘ബ്രൂസ് ലീ’; ചിത്രത്തിന്റെ പ്രഖ്യാപനവുമായി പ്രമുഖ താരങ്ങള്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE