മോളിവുഡിന്റെ ‘ബ്രൂസ് ലീ’; ചിത്രത്തിന്റെ പ്രഖ്യാപനവുമായി പ്രമുഖ താരങ്ങള്‍

By Team Member, Malabar News
Malabarnews_unni
ഉണ്ണി മുകുന്ദൻ
Ajwa Travels

ഉണ്ണി മുകുന്ദന്‍ നായകനായും ‘ഉണ്ണി മുകുന്ദന്‍’ ഫിലിംസ് നിര്‍മ്മാണം നിര്‍വഹിക്കുന്നതുമായ ചിത്രത്തിന്റെ പ്രഖ്യാപനം കഴിഞ്ഞു. മാസ് ആക്ഷന്‍ എന്റെര്‍ടെയ്നര്‍ ആയി ഒരുങ്ങുന്ന ചിത്രം 25 കോടി മുതല്‍മുടക്കിലാണ് ചിത്രീകരിക്കുന്നത്. ബ്രൂസ് ലീ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ പോസ്റ്ററിനൊപ്പമാണ് ചിത്രത്തിന്റെ പ്രഖ്യാപനം നടത്തിയത്. മലയാള സിനിമയിലെ പ്രമുഖ താരങ്ങളായ മോഹന്‍ലാല്‍, മമ്മൂട്ടി, പൃഥ്വിരാജ്, കുഞ്ചാക്കോ ബോബന്‍, ജയസൂര്യ, ടോവിനോ തോമസ് എന്നിവര്‍ ചേര്‍ന്ന് സോഷ്യല്‍ മീഡിയയിലൂടെയാണ് ചിത്രത്തിന്റെ പ്രഖ്യാപനം നടത്തിയത്.

ഉണ്ണി മുകുന്ദന്‍ ഫിലിംസ് നിര്‍മ്മിക്കുന്ന ആദ്യ ചിത്രമാണ് ബ്രൂസ് ലീ. പുലിമുരുകന്‍, മധുരരാജ എന്നീ സിനിമകള്‍ സംവിധാനം ചെയ്‌ത വൈശാഖ് ആണ് ചിത്രത്തിന്റെ സംവിധായകൻ. പുലിമുരുകന്‍, മധുരരാജ എന്നീ സിനിമകളുടെ തിരക്കഥാകൃത്ത് ഉദയകൃഷ്‌ണയും ഛായാഗ്രാഹകന്‍ ഷാജി കുമാറും വീണ്ടും ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ബ്രൂസ് ലീ ക്ക് ഉണ്ട്. ഉണ്ണി മുകുന്ദനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്‌ത ചിത്രമായിരുന്നു മല്ലുസിംഗ്. അതിനുശേഷം എട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞാണ് ഇരുവരും വീണ്ടും ഒന്നിക്കുന്നത്.

പുലിമുരുകന്‍, മധുരരാജ എന്നീ ചിത്രങ്ങളുടെ സംവിധായകനും, തിരകഥാകൃത്തും, ഛായാഗ്രാഹകനും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ബ്രൂസ് ലീ. മാസ് ആക്ഷന്‍ എന്റര്‍ടെയ്നര്‍ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന ചിത്രം യുവാക്കള്‍ക്കും കുടുംബപ്രേക്ഷകര്‍ക്കും ഒരുപോലെ ഇഷ്‌ടപ്പെടുമെന്നാണ് അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കുന്നത്. അടുത്ത വര്‍ഷത്തോടെ സിനിമയുടെ ചിത്രീകരണം ആരംഭിക്കുമെന്നാണ് ലഭിക്കുന്ന വിവരം. വിഷ്‌ണു മോഹന്‍ സംവിധാനം ചെയ്യുന്ന മേപ്പടിയാന്‍ ആണ് ഉണ്ണി മുകുന്ദന്റെ ചിത്രീകരണം ആരംഭിക്കാന്‍ പോകുന്ന പുതിയ സിനിമ.

Read also : നിയമസഭ കയ്യാങ്കളി കേസ്: സര്‍ക്കാരിന് തിരിച്ചടി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE